വിപിയുടെ വീടിന്റെ മുന്നിലെത്തി ഞാൻ നീട്ടി ഹോർണടിച്ചു,
ഒരു കുടയും പൊക്കിപ്പിടിച്ചോണ്ടു അവൻ വന്നു ഗേറ്റ് തുറന്നു,
ഞാൻ വണ്ടി ഓടിച്ചു അവന്റെ വീട്ടിലേയ്ക്കു കയറ്റി, വണ്ടി ഓഫാക്കി ഇറങ്ങി,
“ഇതെന്താടാ മൊത്തം നനഞ്ഞിരിക്കുന്നേ.?
വീട്ടില് കുളിക്കാൻ സ്ഥലമില്ലാത്തോണ്ടാണോ നീ മഴയത്തു ഇറങ്ങി നടന്നേ.?”
അവൻ എന്നെ നോക്കി പുച്ഛിച്ചു.
” എടാ സാധനം വല്ലതും ഇരുപ്പുണ്ടോ.?” എൻറെ ആദ്യ ചോദ്യം ഇതായിരുന്നു
എന്തോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ ഒന്ന് നോക്കിയതിനു ശേഷം അവന്റെ മുഖത്ത് ഒരു സന്തോഷത്തിന്റെ ചിരി വിടർന്നു
“ഇരിക്കാണ്ടിരിക്കോ.,
ഇന്നലെ അച്ഛനും അമ്മയും നാട്ടിൽ പോയപ്പോ തന്നെ ഒരു ആഴ്ചയ്ക്കുള്ള സാധനം ഞാൻ സ്റ്റോക്ക്കെടുത്തു വെച്ചേക്കാണ്, നീ കേറി വാടാ മോനെ.!”
ഒരു കമ്പനി കിട്ടിയ സന്തോഷത്തിൽ അവനെന്നെ വിളിച്ചു അകത്തേയ്ക്കു കയറ്റി,
ഞാൻ കേറിയ ഉടനെ ഒരു തോർത്തെടുത്തു തല തുവർത്തി,
കല്യാണം കഴിയുന്നതിനു മുമ്പുവരെ എന്റെ രണ്ടാമത്തെ വീടായിരുന്നു ഇത്,
വിപിയുടെ അച്ഛനും അമ്മയും അവനെ എങ്ങനെയാണോ കണ്ടിരുന്നേ അതേപോലെതന്നെയാണ് എന്നെയും കണ്ടിരുന്നത്,
എനിയ്ക്കും അവര് അത്ര പ്രിയപ്പെട്ടതായിരുന്നു,
ഞാൻ ഓഡിയോ പ്ലയെർ ഓണാക്കി പഴയെ ഒരു സിഡി എടുത്തിട്ടു,
നിമിഷനേരം കൊണ്ട് ഒരു ബോട്ടിൽ റമ്മും തണുത്ത ഒരു സോഡയുമായി അവൻ വന്നു,
പിന്നെ ഓടിപോയി കൊറിയ്ക്കാനുള്ള കുറെ എന്തെല്ലാമോ,
ഞാൻ ആ പഴയ പാട്ടിന്റെ ഈണവും ആസ്വദിച്ചു നിലത്തേക്ക് കാലുനീട്ടിയിരുന്നു,
എന്റെ കൂടെ വിപിയും,
ആ പാട്ടിന്റെ ഈണം മനസ്സിലെ ഭാരം ഒട്ടൊന്നു ശമിക്കാൻ സഹായിക്കുന്നുണ്ട്,