അവൻ വെച്ച് നീട്ടിയ മദ്യം നിറച്ച ഗ്ലാസ് ഒറ്റവലിയ്ക്കു കുടിച്ചിറക്കി,
ഞാൻ വേറൊരു ലോകത്തേയ്ക്ക് അൽപ നേരത്തേക്കെങ്കിലും മറഞ്ഞു
” എന്താടാ കാര്യം., എന്തുപറ്റി പെട്ടെന്ന് ഇങ്ങനെ.?
അല്ല കല്യാണം കഴിഞ്ഞ ശേഷം നിന്നെ വീടിനു പുറത്തേയ്‌ക്കെ കണ്ടട്ടില്ലാലോ.!”
അവൻ തന്റെ ഗ്ലാസിലെ മദ്യം ഒറ്റവലിയ്ക്കു ഇറക്കിയിട്ടു എന്നെ നോക്കി.!
“കല്യാണം.! അത് തന്നെയാടാ ഇപ്പോഴത്തെ പ്രെശ്നം, എന്തായാലൂം ആൽബി ഇപ്പൊ ഇങ്ങോട്ടു എത്താമെന്ന് പറഞ്ഞട്ടുണ്ട്, അവനും കൂടി എത്തട്ടെ ഞാൻ വിശദമായി പറയാം..!”
” ആ പടയും വരുന്നുണ്ടോ,
ദൈവമേ എന്റെ ഒരാഴ്ചത്തെ കോട്ട ഇന്നുതന്നെ രണ്ടും കൂടി തീർക്കുമോ,!”
അവൻ അതും പറഞ്ഞു വെള്ളത്തിന്റെ ലഹരിയിൽ വെറുതെ ചിരിച്ചു,
ഞാനും ആ ചിരിയിൽ പങ്കുചേർന്നു..!
“ആ ചേട്ടാ ഇവിടെ നിർത്തിയാൽ മതി..!”
ഒരു വലിയ വില്ലയുടെ മുന്നിൽ നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് വീണ ഓട്ടോക്കാരനെ തട്ടിവിളിച്ചു,
ഓട്ടോക്കാരന് പൈസകൊടുത്തു അവളിറങ്ങി.,
വില്ലയുടെ ഗേറ്റിൽ തന്നെ അവളെയും കാത്തു റോഷ്‌നി കുടയുമായി നിൽക്കുന്നുണ്ടായിരുന്നു,
രണ്ടുപേരും അകത്തേയ്ക്കു കയറി,
” എന്ന കോലമാടി പെണ്ണെ ഇത്,
ഒള്ള മഴയൊക്കെ നനഞ്ഞു നീയങ്ങു ഒരുമാതിരി അലക്കിയിട്ട തുണിപോലെ ആയല്ലോ,,,””
ഒരുപാട് നാളുകൾക്കു ശേഷം കണ്ട കൂട്ടുകാരിയെ കെട്ടിപിടിച്ചുകൊണ്ടു റോഷ്‌നി പറഞ്ഞു
” റോഷി എനിക്കൊന്നു കുളിക്കണം.,” വീണ വീട്ടിൽ കയറിയയുടനെ പറഞ്ഞു
” അകത്തു ബാത്രൂം ഉണ്ട് നീയൊന്നു ഫ്രഷ് ആവൂ, ബാക്കിയെല്ലാം പിന്നെ, നീ ഫ്രഷായി വരുമ്പോഴേക്കും ഞാൻ കുടിയ്ക്കാൻ വല്ലോം എടുക്കാം..!”
റോഷ്‌നി ഒരു തോർത്തെടുത്തു വീണയുടെ കൈയിലേക്ക് കൊടുത്തു
തണുത്ത വെള്ളം ദേഹത്തേയ്ക്ക് വീണപ്പോൾ തന്നെ വീണയ്ക്കു ആകെയൊരു കുളിർമ,
മഴയുടെ തണുപ്പിനേക്കാളും ഉള്ളിലെല്ലാം ഒരു സുഖമുള്ള കുളിരിമ..!
വീണ കുളിച്ചിറങ്ങിയപ്പോൾ തന്നെ കയ്യിലൊരു കോഫി മഗ്ഗും അവൾക്കു മാറാനുള്ള ഒരു ജോഡി ഡ്രെസ്സുമായി റോഷ്‌നി പുറത്തുണ്ടായിരുന്നു