ഡ്രെസ്സെല്ലാം മാറി രോഷ്‌നിയുടെ കയ്യിൽ നിന്ന് കോഫിയും മേടിച്ചു വീണ രോഷ്‌നിയുടെ കൂടെ സോഫയിലേക്ക് ഇരുന്നു
” എന്നാലും നീ നല്ല പണിയാ കാണിച്ചേ, ഈ മഴയത്തു, ഇങ്ങനെ,
അല്ല നീ വിശേഷമൊക്കെ പറ,
കല്യാണത്തിന് കണ്ടതിനു ശേഷം ഫോൺ വിളി മാത്രല്ലേ ഉണ്ടായിട്ടുള്ളൂ,
എവിടെ നിന്റെ ഹസ്.? അങ്ങേരെ കൂടി നിനക്ക് കൊണ്ടുവരാമായിരുന്നു.!”
റോഷ്‌നി കാര്യമറിയാതെ അടിച്ചിലിലേയ്ക്ക് ചാടിക്കൊടുത്ത എലിയുടെ അവസ്ഥയായി.!
പെട്ടെന്നൊരു പൊട്ടിക്കരച്ചിലായിരുന്നു രോഷ്നിയെ വരവേറ്റത്ത്,
സ്വതവേ ചങ്കൂറ്റത്തോടെ മാത്രം എന്തുകാര്യത്തിനെയും നേരിട്ടട്ടുള്ള വീണയെ മാത്രം കോളേജിൽ കണ്ടു പരിചിതമായ രോഷ്‌നിയ്ക്കു അവളുടെ ഈ മാറ്റം തെല്ലൊന്നു അമ്പരപ്പിച്ചു.!
അവൾ വേഗം വീണയെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളോട് ചേർന്നിരുന്നു,
അവളെ തന്നിലേയ്ക്ക് അടുപ്പിച്ചു,
കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരുപാട് സ്നേഹിച്ചതാണ് താൻ ഇവളെ,
ഇവളുടെ ഈ സൗന്ദര്യം അന്ന് തനിയ്‌ക്കൊരു ലഹരിയായിരുന്നു,
കുടിക്കാതെതന്നെ മത്തുപിടിപ്പിക്കുന്ന ഒരു ലഹരി..!
റോഷ്‌നിയുടെ മാറിലേയ്‌ക്ക് വീണ തന്റെ വിഷമങ്ങളുടെ കെട്ടഴിച്ചു,
ഒട്ടൊന്നു കരഞ്ഞു കഴിഞ്ഞപ്പോഴേക്കും റോഷ്‌നിയെ വിട്ടുമാറി അവൾ നേരെ ഇരുന്നു.!
” നീ കരയാതെ കാര്യം പറ കൊച്ചേ..!”
റോഷ്‌നി വീണയുടെ കണ്ണുകളിലേയ്ക്ക് നോക്കി
വീണ തന്റെ കണ്ണുകൾ തുടച്ചു
” റോഷി നിനക്കറിയാലോ, ഇവിടെ നീയല്ലാതെ വേറെ ആരാ എനിയ്ക്കു ഉള്ളത്.,!
അവൾ ചെറുതായൊന്നു നിർത്തി,
പിന്നെ കല്യാണം തൊട്ടു ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.!
കേട്ടകാര്യങ്ങളെല്ലാം വിശ്വസിക്കാൻ പാടുപെടുന്ന പോലെ റോഷ്‌നി അവളുടെ മുഖത്തേയ്ക്കു നോക്കി