” നീ എന്ത് മണ്ടത്തരമാടി പെണ്ണെ കാണിച്ചത്.?!”
റോഷ്‌നി കത്തിക്കയറി വന്ന ദേഷ്യം ചെറുതായൊന്നു അടക്കി വെച്ച് വീണയെ നോക്കി
” ഞാൻ ഈ പറഞ്ഞതിൽ ഏതാണ്,.?”
റോഷ്‌നി ഉദ്ദേശിച്ചത് എന്താണെന്നു മനസിലാവാതെ വീണ റോഷ്‌നിയെ നോക്കി.!
“മൊത്തത്തിൽ,
ആദ്യത്തേത്,
നീ ആ വിനുവിനെ കാണാനായി ഓടിപ്പിടിച്ചു പോയത്.!
നീ എന്ത് വിശ്വസിച്ചാണ് പെണ്ണെ അതിനു മുതിർന്നത്,
കോളേജിൽ പഠിച്ച കാലം മുതൽ എനിയ്ക്കു അവനെ അറിയാം,
കോഴിയുടെ മറ്റൊരു രൂപമാണ് അവൻ,
ഇന്സ്ടിട്യൂട്ടിൽ നിന്റെ കൂടെ അവൻ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ എനിയ്ക്കു കുരു പൊട്ടിയതാണ്,
അവൻ പിന്നെ നിന്നെ കല്യാണം ആലോചിച്ച വരെ എത്തി കാര്യങ്ങൾ,
നിനക്കറിയാമോ ആ കല്യാണം മുടങ്ങിപോയതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്ന ആള് ഞാനായിരിക്കും.!”
വീണ എന്ത് പറയണമെന്നറിയാതെ രോഷ്‌നിയെ നോക്കി.
” എടി അവനു അന്നും ഇന്നും നോട്ടം നിന്റെ രൂപത്തിനോടും നിന്റെ അപ്പന്റെ സ്വത്തിനോടും മാത്രമായിരുന്നു,
നിന്നോട് ഞാൻ അന്നും ഇത് പറഞ്ഞതാണ്,
പക്ഷെ നിനക്ക് അത് കേൾക്കാൻ ഒരു ഭാവവും ഇല്ലായിരുന്നല്ലോ.!”
റോഷ്‌നി പൊന്തിവന്ന ദേഷ്യം പിന്നെയും കടിച്ചമർത്തി.,
” നീ അന്ന് പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷെ ഇപ്പൊ എനിയ്ക്കു അങ്ങനെയെല്ലാം തോന്നുന്നുണ്ട്,
അവന്റെ ഇന്നെന്തെയാ ചോദ്യം എനിയ്ക്കു അവനോടു ഉണ്ടായിരുന്ന അവസാനത്തെ ആ കണിക ഇഷ്ടവും ഇല്ലാതാക്കി,
അവനു അല്ലെങ്കിൽ തന്നെ എപ്പോഴും താല്പര്യം എന്റെ അച്ഛന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്നു അറിയാനായിരുന്നു.!”
വീണ എന്തോ ഓർത്തെടുക്കാനായി പാടുപെടുന്ന പോലെ പറഞ്ഞു നിർത്തി
” നീ പിന്നെ എന്നതിനാടി ആ നാറിയ്ക്കു തല നീട്ടികൊടുക്കാൻ പോയത്.?”
റോഷ്‌നി ഒരു ചോദ്യഭാവത്തോടെ അവളെ നോക്കി
“അത് പിന്നെ എന്റെയീ ജാതകദോഷം കാരണം എനിയ്ക്കു ഒരു കല്യാണവും വരാതെ ഇരുന്നപ്പോൾ,
എന്റെ അച്ഛൻ വിഷമിക്കുന്നത് കണ്ടു എനിയ്ക്കു സഹിക്കാൻ സാധിച്ചില്ലടി,