“നിനക്ക് അവന്റെ വീട്ടിൽ എല്ലാ സ്വതന്ത്രവും ഇല്ലായിരുന്നോ.?”
“ഹ്മ്മ്..!” വീണ ഒരു മൂളലിൽ ഒതുക്കി
“നിനക്ക് അതായതു അവിടെയുള്ള എല്ലാരേയും ഇഷ്ടമാണ്, മനുവിനെ ഒഴിച്ച് അല്ലേ.!”
റോഷ്‌നി ഒരു ചോദ്യ ശരം എറിഞ്ഞു
“എനിയ്ക്കു മനുവിനെ ഇഷ്ടക്കുറവൊന്നുമില്ല, എന്തോ പക്ഷെ അവനെ എന്റെ ഭർത്താവായി കാണാൻ പറ്റുന്നില്ല..!”
” ആഹാ അതുകൊള്ളാം പിന്നെ നിന്റെ കഴുത്തിൽ ആ കിടക്കണ സാധനം ആരാ കെട്ടിയെ.?”
“അത് അവൻ തന്നെയാ, പക്ഷെ ഒരിക്കൽ പോലും എന്നോട് ഒരു ഭാര്യയെന്ന രീതിയിൽ മനുവും പെരുമാറിയിട്ടില്ല, പിന്നെങ്ങനെ ഞാൻ മാത്രമായിട്ട്.!”
“അതിനു പെരുമാറാൻ നീ നിന്നുകൊടുത്തുകാണില്ല, അല്ലാതെ നിന്നെപോലൊരു മൊതലിനെ കണ്ടാൽ ഏതവന്റെയാടി തപസ്സിളകാത്തെ..!”
റോഷ്‌നി വീണയെ നോക്കി ഒന്ന് കണ്ണിറുക്കി.!
“ഒന്ന് പോയെടി,
ഇടയ്ക്കു ഞാൻ തിരിയുമ്പോഴെല്ലാം അവനെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കണ്ടട്ടുണ്ട്,
പക്ഷെ വേറൊരു രീതിയിലും എന്നെ സമീപച്ചിട്ടില്ല,
ഇപ്പോ ചിന്തിച്ചു നോക്കുമ്പോൾ എനിയ്ക്കു ചെറിയ രീതിയിലൊക്കെ അവനോടു ഒരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്,
എനിയ്ക്കു എന്റേതായ ഒരു സ്പേസ് എന്നും മനു നൽകിയിരുന്നു.!”
വീണ ഒരു ചെറു പുഞ്ചിരിയോടെ ആ ബ്രൂ കോഫി നുണഞ്ഞുകൊണ്ടു പറഞ്ഞു
“ആ അയാളെയാണ് നീ ഇന്ന് മാന്തിപ്പറച്ചിട്ടു വന്നിരിക്കുന്നെ.!”
റോഷ്‌നി ഒരു ടൺ പുച്ഛം വാരിവിതറി വീണയെ നോക്കി
” അതുപിന്നെ പെട്ടെന്ന് എന്റെ അച്ഛനെ പറഞ്ഞപ്പോൾ, പിന്നെ എന്റെ അനിവാദമില്ലാതെ എന്റെ തുടയിൽ തൊട്ടപ്പോൾ,.!”
” ഒന്ന് പോടി,
എന്റെ കെട്ടിയോനും ദേഷ്യം വരുമ്പോൾ ഇതിലും അപ്പുറമാണ്,
എന്റെ ചത്തുപോയ മുത്തിയവരെ കുഴിയിൽ നിന്ന് മാന്തിയെടുത്തു ചീത്തപറയും,
ഞാൻ അപ്പൊ വിട്ടുകൊടുക്കാതെ അങ്ങേരുടേയും പറയും, അത് അവിടെ തീരണം,