ഈ കാറ്റടിക്കുമ്പോൾ അമ്മയുടെ തഴുകലാണ് ഓർമ വരുന്നത്.!
‘അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നു പിന്നീട് ചിന്തിച്ചപ്പോ എനിയ്ക്കും തോന്നി,
അല്ല പെട്ടെന്ന് വന്നു പറഞ്ഞാൽ ആരായാലും ഇങ്ങനെയൊക്കെ തന്നെയാവുമല്ലേ പെരുമാറുക.. അല്ലേ.?
ഓരോന്നു ചിന്തിച്ചു വണ്ടി ഓടിക്കുമ്പോ സമയം പോയതറിഞ്ഞതേ ഇല്ല.!
സംസ്കൃതി ഭവനിൽ ഒരു മരത്തിനു ഓരത്തേയ്ക്കു വണ്ടി ഓടിച്ചു കയറ്റി,.
വീണ വളരെ ഉത്സാഹവതിയായിരുന്നു,
അത് കാണുമ്പോൾ എന്തോ മനസ്സിനും ഒരു രസം,
അല്ലേലും ഈ ആണുങ്ങൾ പൊതുവേ ലോലൻ മാരാണ്,
അങ്ങനെ അല്ലേൽ തന്നെ ഞാൻ ചെറുതായി ലോലനാണ്.!
പുറമെ ഭയങ്കരമായി ബലം പിടിച്ചു നടക്കും,
വേറൊന്നിനുമല്ല രണ്ടാള് കാണുമ്പോൾ പറയണം,
ഓ അവനൊരു ഇരട്ട ചങ്കനാണ് എന്ന്, ഒരു ചങ്കൂറ്റത്തിന്റെ പ്രതീകം,
ചിന്തിച്ചു നോക്കിയാൽ ഒന്നിനുമല്ല വെറുതെ,
നമ്മൾ മറ്റുള്ളവരെ കാണിക്കാനായാണ് ഒട്ടുമിക്ക കാര്യങ്ങളും ചെയ്യുന്നതെന്നതാണ് സത്യം,
സ്വകാര്യ നിമിഷങ്ങളിലെ കൈപിടുത്തം ഒഴികെ,
ചിന്തിച്ചു നോക്കിയാൽ ശെരിയാണല്ലേ..!
എനിയ്ക്കു ഉള്ളിൽ തന്നെ ചെറുതായി ചിരിപൊട്ടി..
കാർ ലോക്കാക്കി ഞാൻ ഇറങ്ങി,
വീണ ഒന്നുകൂടി വണ്ടിയുടെ റെയർ വ്യൂ മിറർ നോക്കി തന്നെത്താനെ തൃപ്തിയാക്കുന്ന പോലെ എനിയ്ക്കു തോന്നി.!
ഇതിൽ കൂടുതൽ ഭംഗിയൊക്കെ എങ്ങനെ ഉണ്ടാക്കാനാണ് പെണ്ണെ.!
രണ്ടുവണ്ടിയ്ക്കുള്ള പുട്ടിയും മേക്കപ്പും ഇപ്പൊത്തന്നെ അവിടെ ഉണ്ട്.!
വീണ കാറിൽ നിന്നിറങ്ങി മുന്നേ നടന്നു.!
ഒരു പച്ച ചുരിദാറാണ് അവൾ ധരിച്ചിരിക്കുന്നത്,
ഞാൻ ആദ്യമായാണ് അവളെ ചുരിദാറിൽ കാണുന്നത് തന്നെ,