മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

Posted by

പക്ഷെ എനിയ്ക്കു ഇപ്പൊ അങ്ങേരെ കാണാണ്ട് ഒരു ദിവസം ഇരിക്കാൻ മേലാ,

അങ്ങേർക്കും അങ്ങനെതന്നെ.!”

റോഷ്‌നി എന്തോ ഓർത്തു വെറുതെ ചിരിച്ചു

” എന്താടി പെണ്ണെ വട്ടിയെപോലെ ഇളിക്കുന്നേ,?”

വീണ രോഷ്‌നിയുടെ പൊട്ടൻ ചിരികണ്ടു ചോദിച്ചു

” അല്ലടി, ആ മനുവിനെ പോലൊരുത്തൻ നിന്റെ മേലെ കയറിയാൽ, ഞാൻ രണ്ടു ദിവസമാണ് എടുത്തേൽ നീ മിനിമം ഒരാഴ്ചയെങ്കിലും എടുക്കും..! അതോർത്തു ചിരിച്ചതാ.!”

റോഷ്‌നി പിന്നെയും ആ പൊട്ടൻ ചിരി തുടർന്നു

“ഏഹ്… വായെടുത്താൽ വൃത്തികേടെ പറയുള്ളു,..!”

വീണയും ആ ചിരിയിൽ പങ്കു ചേർന്നു

————————————-

ആ പാട്ടിന്റെ ഈണവും നുണയുന്ന ലഹരിയുടെ സുഖവും എന്റെ തലയ്ക്കു പിടിച്ചു തുടങ്ങിയിരുന്നു,

പെട്ടെന്ന് പുറത്തു ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു,

വിപി ചാടിപ്പിടഞ്ഞെണീറ്റു പുറത്തേയ്ക്കു പോയി,

“ആ ഈ തെണ്ടി ഇവിടെ കള്ളും മോന്തി ഇരിപ്പുണ്ടോ.?”

കയറിവന്നയുടനെ ആൽബി എന്നെ തെറി പറഞ്ഞു.!

ഞാൻ തല പിന്നിലേയ്ക്ക് ഒടിച്ചു അവനെ നോക്കി,

കാക്കി പാന്റും ഒരു വെളുത്ത ഷർട്ടുമിട്ടു ആൽബി,

” വന്നു ഇരിയട ഇൻസ്‌പെക്ടർ മൈരേ.!”

ഞാൻ കയ്യിലിരുന്ന ഗ്ലാസിലെ ബാക്കി മദ്യവും കുടിച്ചിറക്കി.!

വന്നപാടെ ആ ഷർട്ടൂരി അവിടെ കസേരയിൽ ഇട്ടു, എന്റെ അപ്പുറത്തായി ആൽബി ഇരുന്നു.!

അവനു ഒരു ഗ്ലാസ്സിലേയ്ക്ക് മദ്യം ഒഴിച്ചുകൊടുത്തു ഞാൻ അവനു നീട്ടി

” ഇപ്പൊ വേണ്ടടാ ഓൺ-ഡ്യൂട്ടി ആണ്, പൊക്കിയാൽ പണിവരെ പോകും..!”

ആൽബിയത് നിരസിച്ച അതെ സ്പീഡിൽ എന്റെ കയ്യിൽനിന്ന് ആ ഗ്ലാസ് മേടിച്ചു വിപി ഒറ്റവലിയ്ക്കതു കുടിച്ചു

Leave a Reply

Your email address will not be published. Required fields are marked *