“നീ എന്താ ഉണ്ടായതെന്ന് കാര്യം പറയടാ..”
ആൽബിയും വിപിയും എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് ചോദിച്ചു
ഞാൻ മെല്ലെ കൈരണ്ടും പിന്നിലേയ്ക്ക് കുത്തിയിരുന്നു,
പിന്നെ ആ ലഹരിയുടെ സുഖത്തിൽ കല്യാണം തൊട്ടുള്ള എല്ലാ കാര്യവും വള്ളിയും പുള്ളിയും വിടാതെ പറഞ്ഞു….
എല്ലാം പറഞ്ഞുകഴിഞ്ഞു ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി.,
ഇഞ്ചികടിച്ച കുരങ്ങന്റെ ഭാവത്തോടെ എന്നെ ആൽബി നോക്കി,
പക്ഷെ ഇതൊക്കെ എന്ത് എന്ന ഭാവം ആയിരുന്നു വിപിയുടെ മുഖത്ത്,
ഉള്ളിൽ കിടക്കുന്ന ലഹരിയുടെ ഗുണം.!
പക്ഷെ ഒരു നിഗൂഢ മൗനം ഞങ്ങളുടെ ഇടയിൽ തളം കെട്ടിനിന്നു,
ഓഡിയോ പ്ലയെറിൽ ഓടുന്ന സംഗീതം ഒഴികെ
” ആ പൂറിമോള് അവനെ കാണാനായിട്ടു ഓടിപിടിച്ചു പോയ.,!
അതിനു ഈ കൊഞ്ഞാണൻ വണ്ടി ഡ്രൈവറായി കൂടെയും പോയി, അടിപൊളി.!
വിപിയാണ് ആ മൗനത്തിനു വിരാമമിട്ടത്
“എടാ വിപി നീ ചുമ്മാ വെള്ളത്തിന്റെ പുറത്തു വിളിച്ചുകൂവാതെ,
നീ എന്തിനാടാ മനു, അപ്പൊ ആ ടെസ്റ്റ് എടുത്തോളാമെന്നു ചാടിക്കയറി പറഞ്ഞത്.?”
ആൽബി എന്റെ മുഖത്തേയ്ക്കു നോക്കി
” എടാ അപ്പൊ പെട്ടെന്ന് എനിയ്ക്കു അങ്ങനെ പറയാനാ തോന്നിയെ.! കയ്യെന്നു പോയതാടാ.!”
ഞാൻ എന്റെ നിസ്സഹായാവസ്ഥ വെളുപ്പെടുത്തി
” എടാ ഊളെ അപ്പൊ നീ കെട്ടിയതു അവളെ ചുമ്മാ വീട്ടിൽ കൊണ്ടുവന്നു നിർത്താനായിരുന്നോ.,?
ഇതാണ് പറയണേ എറിയാൻ അറിയാവുന്നവരുടെ കയ്യിൽ ദൈവം വടികൊടുക്കില്ല എന്ന്.!”
വിപി പിന്നെയും എന്നെ പുച്ഛിച്ചു തള്ളി
” എന്റെ വിപി നീയൊന്നു മിണ്ടാതിരിക്കാമോ.,
എടാ മനു, ഒരു കണക്കിന് എന്തായാലും നീ അബദ്ധത്തിൽ പറഞ്ഞത് നിനക്ക് ഗുണമായി വരാനെ ചാൻസുള്ളൂ,
നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ വീണ നിന്നെ എന്തായാലും ഇത്രനാളും ആ രേഷ്മയുടെ കാര്യം ഓർത്തു വിശ്വസിച്ചിരിക്കാൻ സാധ്യത ഇല്ല, പക്ഷെ ഇപ്പൊ എന്തായാലും ആ പ്രെശ്നം ഒരു പരിഹാരം കണ്ടുകാണണം.!”
ആൽബി എന്നെ നോക്കി തുടർന്നു.
“പക്ഷെ നീ അവളെ തല്ലണ്ടായിരുന്നു, പിന്നെ അവളുടെ തന്തയ്ക്കു പറഞ്ഞതും മോശമായി പോയി.!”
ആൽബി എന്നെ നോക്കി