” ആ ഈ ഇൻസ്‌പെക്ടർ മൈരൻ എന്തൊക്കെയാടെ ഈ പറയണേ,
എന്റെ ചെക്കന്റെ മുഖത്ത് അവള് കനാല് വെട്ടിയത് നീ കണ്ടില്ലെടാ.!”
വിപി പെട്ടെന്ന് എന്റെ മുഖത്ത് മുറിവേറ്റ ഭാഗത്തു ഉമ്മവെയ്ക്കാനായി ഭാവിച്ചു,
ഞാൻ അവനെ തടഞ്ഞില്ലായിരുന്നേൽ ഇന്നെന്നെ ഉമ്മകൊണ്ടു കൊന്നേനെ എന്നെനിയ്ക്കു തോന്നി
“പിന്നെ ഇവൻ നുണയൊന്നും പറഞ്ഞില്ലാലോ, ആ പരട്ട കിളവന്റെ തലയിൽ ഒരു രോമം കൂടിയില്ല,
സത്യം പറയണത് ഇത്ര തെറ്റാവണതെങ്ങനെ ആട,.?”
വിപിയുടെ ആ ന്യായം എനിയ്ക്കും ശെരിയായിട്ട് തോന്നി,
കള്ളിന്റെ ആണോ എന്നറിയില്ല എനിയ്ക്കിപ്പോ ആൽബി പറയുന്നതിനേക്കാൾ വിപി പറയുന്നതാണ് ശെരിയായിട്ടു തോന്നുന്നത്.!
“എടാ വിപിയെ നീ ചുമ്മാ എരിതീയിൽ എണ്ണ ഒഴിച്ചുകൊടുക്കാതെ,
ഇപ്പൊ പ്രേശ്നങ്ങളെല്ലാം ഒന്ന് പരിഹരിച്ചു വരുവാണ്.!”
ആൽബി പെട്ടെന്ന് വിപിയെ തടഞ്ഞു
” എന്ത് പരിഹാരം,
എടാ മനുവേ,
ഇന്ന് നീ കണ്ടത് മൊത്തം അവളും അവനും കൂടിയുള്ള ഒരു നാടകമല്ല എന്ന് ആരറിഞ്ഞു.?
അവള് നിന്നെ പറ്റിക്കുന്നതായിട്ട എനിയ്ക്കു തോന്നുന്നത്,!”
വിപി നേരെ ഇരുന്നുകൊണ്ട് പറഞ്ഞു
പെട്ടെന്ന് എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി,
ഞാൻ ഇതുവരെ ആ ഒരു ആംഗിളിൽ ചിന്തിച്ചിരുന്നില്ല,!
“എടാ വിപിയെ നീ ചുമ്മാ കള്ളും പുറത്തു ഓരോന്ന് വിളിച്ചുപറയാതെ..!”
ആൽബി പിന്നെയും അവനെ തടയാനായി ഭാവിച്ചു
” എടാ ആൽബി അവൻ പറഞ്ഞതിലും കാര്യമില്ലെടെ.?
അല്ലേൽ ഇത്ര നാളും വിനു വിനു എന്ന് പറഞ്ഞു കൊണ്ട് നടന്ന അവളെങ്ങനെ ഒറ്റയടിക്ക് മാറി.?”
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ അൽബി കുഴങ്ങി
” ആ അതാണ് ഞാൻ പറഞ്ഞത്,” വിപി തുടർന്നു