മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

Posted by

” എടാ ഇപ്പൊ മനുവിന്റെ വീട്ടിലെ എല്ലാവരെയും അവള് കയ്യിലാക്കി,

മനുവിനെ മാത്രം ഒഴികെ,

ഈയൊരു നാടക്കത്തോടെ മനുവും അവളെ വിശ്വസിക്കുമെന്നു അവള് കരുതിക്കാണും,.!”

വിപി ഒരു ഇരുത്തം വന്ന നയതന്ത്രഞ്ജനെ പോലെ പറഞ്ഞു നിർത്തി,.

അവൻ ആ പറഞ്ഞതിലും കാര്യമുണ്ടെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും തോന്നി

” അല്ല പക്ഷെ അതുകൊണ്ട് ആവൾക്കെന്താടാ ഗുണം.?” ആൽബി മനസിലാവാതെ ചോദിച്ചു

” എടാ ഇപ്പോഴുള്ള സാഹചര്യം വെച്ച് വീണ പറയുന്നത് എന്തും എല്ലാവരും വിശ്വസിക്കും,

ഈയൊരു സംഭവത്തോടെ മനുവും അവളെ വിശ്വസിക്കും എന്ന് അവള് കരുതിക്കാണണം,

ഇപ്പൊ അവള് ഈ കല്യാണത്തിൽ പെട്ടുപോയെക്കാണ്,

ഇതിൽ നിന്ന് ഊരാതെ അവളുടെ വിനുവിന്റെ ഒപ്പം ജീവിക്കാൻ, എന്നുള്ള ആഗ്രഹം ഒരിയ്ക്കലും നടക്കില്ല,

പക്ഷെ അവന്റെ കൂടെ ഒളിച്ചോടാം എന്നുവെച്ചാൽ അതും നടക്കില്ല,

കാരണം,

അവളുടെ തന്തയെ പറ്റി  ഞാൻ അറിഞ്ഞതോളം വെച്ച് അയാള് രണ്ടിനെയും അരിഞ്ഞു കടലിൽ താഴ്ത്തും,

അതുമാത്രമല്ല ജീവിക്കാനുള്ള പൈസയും വേണമല്ലോ,

അതാണേൽ അങ്ങേരുടെ കയ്യിൽ ആവശ്യത്തിന് ഉണ്ട് താനും,

അപ്പൊ എങ്ങനെയെങ്കിലും ഈ കല്യാണത്തിൽ നിന്ന് മനുവിന്റെ കുറ്റം കാരണം ഒഴിയേണ്ടി വന്നാൽ,

അപ്പോൾ ആ നായിന്റെ മോൻ വിനു ഒരു രക്ഷകനെ പോലെ വന്നു അവളെ കെട്ടാമല്ലോ.?!

ഇതാവണം അവരുടെ രണ്ടിന്റെയും പ്ലാൻ.!, അതിനു വെല്ല മാർഗവും ഉണ്ടോടാ ആൽബിയെ.?”

സംഭവം വിപി കള്ളിന്റെ പുറത്താണ് പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് കാര്യമാണെന്ന് എനിയ്ക്കും ആൽബിയ്ക്കും തോന്നി,

ഞങ്ങൾ രണ്ടുപേരും പരസ്പരം ആൽബിയെ നോക്കി

ആൽബി കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു

” ഈ വിപി ഇപ്പൊ പറഞ്ഞത് നടക്കാത്ത ഒരു കാര്യമാണ്,

പക്ഷെ അങ്ങനെ ഒരു ചാൻസില്ലാതെ ഇല്ലാതില്ല,

അവള് നിന്റെകൂടി വിശ്വാസം പിടിച്ചുപറ്റിയാൽ,

ബാക്കിയുള്ള ആൾക്കാരുടെ മുന്നിൽ നിങ്ങൾ ഒരു നല്ല ദമ്പതികൾ ആവുമല്ലോ,

Leave a Reply

Your email address will not be published. Required fields are marked *