പിന്നെ ഈ മാരേജിൽ നിന്ന് ഊരിപോവാൻ അവൾക്കു എന്റെ അറിവിൽ ഒറ്റ വഴിയേ ഞാൻ കാണുന്നുള്ളൂ,
പക്ഷെ അവളാ ആ വഴി ഉപയോഗിച്ചാൽ ഇപ്പൊ വിപി പറഞ്ഞത് പോലെ തന്നെ എല്ലാം നടക്കാം,
അതാണേൽ അവളുടെ ഭാഗത്താവും നൂറുശതമാനോം എല്ലാവരും.!”
ആൽബി അത് പറഞ്ഞു എന്നെയും വിപിയെയും മാറിമാറി നോക്കി
” ആ വഴി എന്താണെന്നു കൂടി പറയടാ തെണ്ടി ടെന്ഷൻ അടിപ്പിക്കാതെ.!”
ഞാൻ അപ്പൊത്തന്നെ കത്തിച്ചുവെച്ച അടുപ്പിനു മുകളിൽ കയറിയിരിക്കുന്ന അവസ്ഥ ആയിരുന്നു.!
ഞങ്ങൾ രണ്ടുപേരും മാറിമാറി അവനെ നോക്കി
” അവിഹിതം.!” അവൻ പറഞ്ഞു
ഞാനും വിപിയും പരസ്പരം നോക്കി
“അവിഹിതമാണ് അതിനു പറ്റിയ ഏറ്റവും നല്ല കുറ്റം,
നീയും രേഷ്മയും തമ്മിലുള്ള കാര്യം അവൾക്കറിയാം,
അതുപോലെ വേറെ എന്തെങ്കിലും സോളിഡ് ആയിട്ടുള്ള കാര്യം മതി അവൾക്കു പുല്ലുപോലെ ഡിവോഴ്‌സ് കിട്ടും,!”
ആൽബി പറഞ്ഞു നിർത്തി ഞങ്ങളെ നോക്കി
” ആ ബെസ്റ്റ് വിഹിതമായി കിട്ടിയ മൊതലിലെ തന്നെ പണിയാൻ ഇവനെ കൊണ്ട് പറ്റിയിട്ടില്ല,
പിന്നെയല്ലേ പുറത്തു നിന്ന് വേറെ ഒരെണ്ണത്തിനെ കിട്ടുന്നത്.!”
വിപി എന്തോ വലിയ കാര്യം പറഞ്ഞപോലെ ചിരിച്ചു
” എടാ ആൽബിയെ,
മിക്കവാറും അവൾക്കു അത്ര പാടുപെടേണ്ട വരില്ല,
കൊലക്കുറ്റത്തിന് ഞാൻ മിക്കവാറും അകത്തുപോകും, ഈ തെണ്ടിയെ അങ്ങ് കൊന്നാലോ,
ഇവിടെ എനിയ്ക്കു പ്രാണവേദന അപ്പൊ ഇവന് ഫ്ലൂട്ട് വായന.!”
ഞാൻ കയ്യിൽ കിട്ടിയ ഐസ് ക്യൂബെടുത്തു വിപിയെ എറിഞ്ഞു
” എടാ വിപിയെ ഒന്ന് മിണ്ടാതെ ഇരിക്കാമോ.!” ആൽബി അവനെ രൂക്ഷമായി ഒന്ന് നോക്കി
വിപി പിന്നെ ഒന്നും മിണ്ടിയില്ല