അല്ല ആൽബി പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിയ്ക്കും തോന്നി
” എടാ ആൽബി എന്ന നീ മതി, നീയാവുമ്പോൾ കാര്യങ്ങളെല്ലാം നോക്കിയും കണ്ടും ചെയ്തോളുമല്ലോ.!”
ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞുപോയി
” അതേടാ മൈരേ നിനക്ക് ഞാൻ ഇങ്ങനെ നടക്കണ കണ്ടട്ടു സഹിക്കുന്നില്ലാലെ,
യൂണിഫോം ഇട്ടുനടക്കുന്ന എന്നെ,
ജയിലിൽ കേറ്റി ചപ്പാത്തിക്ക് മാവ് കുഴപ്പിക്കാതെ രണ്ടിനും സമാധാനം ആവിലാലേ,
എടാ പെടുന്നവൻ ചിലപ്പോ അകത്തു പോകുന്ന വകുപ്പാണ് അത്,
പോരാത്തതിന് നാണക്കേട് വേറെ.!
രണ്ടു മൈരന്മാരും കൂടി ഒള്ള കള്ളുമുഴുവൻ കയറ്റി ഒരു ബോധവുമില്ലാതെ എന്തൊക്കെയാ ഈ പറയണത്,.,!”
ആൽബി എന്നെയും വിപിയെയും തുറിച്ചുനോക്കികൊണ്ടു ബാക്കിയുള്ള മദ്യം അവിടെനിന്നു മാറ്റിവെച്ചു
” പിന്നെ എന്ത് ചെയ്യണമെന്ന നീ പറയുന്നേ.?” ഞാൻ ആൽബിയെ നോക്കി
” ഇതിനു പറ്റിയ ആള് ആ വിനു തന്നെയാണ്,
ഇനി വിപി പറഞ്ഞപോലെ ആണ് കാര്യങ്ങൾ എങ്കിൽ അവൻ വന്നു ചാടിക്കോളും,
പക്ഷെ അതിനു നിന്റെ വീടിനെകാളും ബെസ്റ്റ് അവളുടെ വീടും സ്ഥലവും ആണ്,
നീയും അവളും കൂടി എന്ന അവളുടെ വീട്ടിലേയ്ക്കു വിരുന്നിനു പോകുന്നത്.?”
ആൽബി എന്നെ നോക്കി
” അതുപിന്നെ,
അടുത്ത ബുധനാഴ്ച്ച ഒരു എക്സാം കൂടിയുണ്ട് അതുകഴിഞ്ഞാലുള്ള വെള്ളിയാഴ്ച പോകാനാണ് ‘അമ്മ പറഞ്ഞത്.!” ഞാൻ ആൽബിയെ നോക്കി പറഞ്ഞു
” ആ ബെസ്റ്റ് മോൻ ഇതുവരെ എക്സാം എഴുതിയും പഠിച്ചും കഴിഞ്ഞില്ലാലെ,
ഇവിടെ പഠിച്ചു ജോലിയ്ക്കു കയറിയിട്ടും വീട്ടുകാര് കെട്ടിച്ചു വിടുന്നില്ല.!”
ആൽബി എന്നെ കളിയാക്കാനായി പറഞ്ഞു
“എന്ന വേണേൽ നീ കെട്ടിക്കോ അവളെ, എനിയ്ക്കു ഒരു ബുദ്ധിമുട്ടുമില്ല..!”
ഞാൻ അവന്റെ പുച്ഛം ഇഷ്ടപെടാത്തപോലെ പറഞ്ഞു