” ചൂടാവാതെടാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ,
അവളുടെ വീട്ടിൽ എത്തിക്കഴിഞ്ഞാൽ അവൾ എന്തായാലും അവനെ ബന്ധപ്പെടാൻ ശ്രെമിക്കാതിരിക്കില്ല, അതാവണം നിനക്കുള്ള അവസരം ഓക്കെ.!,
പിന്നെ ഇന്നുമുതൽ അവളുടെ അതെ നാണയത്തിൽ തന്നെയാവണം നീയും തിരിച്ചടിക്കണ്ടേ,
അവള് നിന്നോട് സ്നേഹത്തോടെ ആണ് പെരുമാറുന്നതെങ്കിൽ,
അവളെ നീയും സ്നേഹംകൊണ്ട് മൂടികൊള്ളണം,
പക്ഷെ ഇപ്പോഴും ഒരു അകലം പാലിക്കുക,
ശെരിക്കുള്ള ഒത്ത ഒരു അവസരത്തിനായി നീ കാത്തിരിക്കുക.,
അതേ നിനക്ക് അവളോട് ഇപ്പൊ ഇഷ്ടമൊന്നും ഇല്ലാലോ അല്ലേ.?!”
ആൽബി എന്നെ ഇരുത്തിയൊന്നു നോക്കി
” അങ്ങനെ നോക്കണ്ടടാ,
സത്യം പറഞ്ഞാൽ അവളോട് എനിയ്ക്കു ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയതാണ്,
പക്ഷെ അവളുടെ ഉദ്ദേശം അതാണ് എങ്കിൽ,
അവള് മറ്റൊരു മനുവിനെ ആണ് ഇനി കാണാൻ പോകുന്നത്,
ചതിയ്ക്കു പകരം ചതി മാത്രം.!”
ഞാൻ ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു
” അപ്പൊ എന്ന ഈ തീരുമാനം നമുക്ക് ഒരു ചീയേർസിൽ ഉറപ്പിക്കാം.!”
ആൽബി മാറ്റിവെച്ച ഗ്ളാസ് പിന്നെയും എടുത്തു, ആൽബിയ്ക്ക് ഒരു ഗ്ലാസ് സോഡയും ഒഴിച്ച് വിപി നീട്ടി,
ഞങ്ങൾ മൂന്നുപേരും ഗ്ളാസ് മേടിച്ചു ഉയർത്തി
“ചിയേർസ്..!”
————–
വീണ അപ്പോഴും റോഷ്‌നി പറഞ്ഞതിനെ മൊത്തം ഗ്രഹിക്കുകയായിരുന്നു,
” റോഷ്‌നി നീ പറഞ്ഞതിലും കാര്യം ഉണ്ടല്ലേ,
എന്റെ പെരുമാറ്റം കൊണ്ടാവും അല്ലെ മനു ആ അകൽച്ച കാണിച്ചത്.?”
” പിന്നല്ലാതെ പെണ്ണെ, നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ മനു ഒരു പാവമാണ്,
നീ ധൈര്യമായി അവനെ സ്നേഹിക്കു പെണ്ണെ,
ഇനിയെങ്കിലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ നോക്ക്,
ഒട്ടും വൈകിയിട്ടില്ല അതിനു,
അവൻ നിന്നെ സ്നേഹം കൊണ്ട് മൂടും., ഒപ്പം വേറെ പലതും.!”