റോഷ്‌നി അർഥംവെച്ചുകൊണ്ട് വീണയെ ഒന്ന് തള്ളി,
“ഒന്ന് പോയെടി,
എന്തായാലും മഴ മാറി,
ഞാൻ വീട്ടിലേയ്ക്കു പോവാണ്, എന്നെ കാണാതെ ചിലപ്പോൾ മനു വിഷമിക്കുണ്ടാവും.!”
വീണ പെട്ടെന്ന് പുറത്തേയ്ക്കു നോക്കികൊണ്ട് പറഞ്ഞു.!
“ഓഹ് പെണ്ണിന് ഇപ്പൊ തന്നെ കണവനെ കാണാണ്ട് ഇരിയ്ക്കപൊറുതി ഇല്ലാതായല്ലോ,
വൺ മിനിറ്റ് ഞാനൊന്നു ഡ്രസ്സ് മാറട്ടെ ഞാൻ കൊണ്ടുവന്നാക്കം നിന്നെ.!”
റോഷ്‌നി ഇരുന്നിടത്തു നിന്ന് എണീറ്റു..!
അവളുടെ ആ കളിയാക്കലിന് ഒരു കള്ള ചിരിയിൽ മറുപടി ഒതുക്കി വീണയും തന്റെ ഡ്രസ്സ് മാറി,.
അവർ രണ്ടുപേരും ഒരുമിച്ചു ഇറങ്ങി
വണ്ടി വീടിനു പുറത്തു കുറച്ചുമാറ്റി റോഷ്‌നി നിർത്തി,
” എന്താ നീ വരുന്നില്ലേ.?” വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊണ്ടു വീണ ചോദിച്ചു,
“ഇന്നിനി വേണ്ട, നീ എന്റെ കൂടെയാണ് വന്നത് എന്ന് അറിഞ്ഞാൽ വെറുതെ അവിടെ ഉളളവർ കൂടി വിഷമിക്കും.!”
റോഷ്‌നി പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി,
അവളോട് യാത്ര പറഞ്ഞു വീണ വീടിനടുത്തേയ്ക്കു നടന്നു,
ഗേറ്റ് തുറന്നു അകത്തേയ്ക്കു കയറിയപ്പോൾ അകത്തു കാർ കാണുന്നില്ല,
അപ്പോൾ മനു എത്തിയിട്ടില്ല, ചിലപ്പോൾ തന്നെ അന്വേഷിച്ചു നടക്കുക ആവും പാവം,
വീണ വീടുതുറന്നു അകത്തേയ്ക്കു കയറി,
ചെന്ന് പെട്ടത് അച്ഛന്റെ മുന്നിൽ.,
പുള്ളി അവളെ ഒന്ന് നോക്കി പിന്നെ പുറതേയ്ക്കും
“മോളെ നിന്റെ കൂടെവന്നവൻ എന്തിയെ.?”