“അത് അച്ഛാ ഇവിടെ എത്തിയപ്പോഴേയ്ക്കും, മനുവേട്ടന് ഒരു കാൾ വന്നു,
ഫ്രണ്ട്‌സ് ആരോ ആണെന്ന് തോന്നുന്നു, ഇപ്പൊ വരാമെന്നു പറഞ്ഞു പോയി.!”
അപ്പോത്തോന്നിയ ഒരു കള്ളം അവൾ അടിച്ചുവിട്ടു
“ഏഹ്മ്,,” അച്ഛൻ ഒന്ന് മൂളുകമാത്രം ചെയ്തു,
വീണ പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയി
———-
” എടാ മനു എഴുന്നേറ്റെ, വീട്ടിൽ പോവണ്ടേ.!?”
ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ ആൽബി,
ഞാൻ പെട്ടെന്ന് കയ്യിലെ വാച്ചിലേയ്ക്ക് നോക്കി സമയം ഒൻപതിനോട് അടുത്തിരിക്കുന്നു,
ദൈവമേ ഇത്ര നേരം ആയോ.?
ഞാൻ വേഗം എഴുന്നേറ്റു ഡ്രെസ്സല്ലാം ശെരിയാക്കി,
നോക്കിയപ്പോൾ താഴെ വിവിധ രാജ്യങ്ങളുടെ മാപ്പു വാളുവെച്ചു ഒരു ഓരത്തു വിപി കിടക്കുന്നുണ്ട്,
അവനോടു പറഞ്ഞു ഞാനും ആൽബിയും ഇറങ്ങി.,
എന്റെ കാർ അൽബിയാണ് ഓടിച്ചത്,
പോകുന്ന വഴിയിൽ അവനെന്നെ രണ്ടു പാക്കറ്റ് മോര് ബലമായി കുടിപ്പിച്ചു ,
പോരാത്തതിന് മണമുണ്ടാവാതിരിക്കാൻ അവൻ എന്നെ ബലമായി വിപിയുടെ വീട്ടിൽ വെച്ച് പല്ലുതേപ്പിച്ചിരുന്നു, കൂടാതെ ഒരു തുടം വെളിച്ചെണ്ണ എന്റെ അണ്ണാക്കിലേയ്ക്ക് ഒഴിച്ചുതന്നു.!
എല്ലാംകൂടി വീട്ടിൽ എത്തിയപ്പോൾ തന്നെ എന്റെ കെട്ടു നല്ലരീതിയിൽ ഇറങ്ങിയിരുന്നു,
വണ്ടി വീട്ടിലേയ്ക്കു കയറ്റിയിട്ടു അവൻ വിളിച്ചുപറഞ്ഞു ജീപ്പ് വരുത്തിച്ചു അതിൽ കയറി പോയി.!
ഞാൻ വീട്ടിലേയ്ക്കു കയറണമോ,
അതോ തിരിച്ചു വിപിയുടെ വീട്ടിലേയ്ക്കു പോവണോ എന്ന് ശങ്കിച്ച് നിന്നപ്പോഴേക്കും,
വണ്ടിയുടെ ഒച്ചകേട്ടതുകൊണ്ടു സനു ഇറങ്ങി ഓടിവന്നിരുന്നു,
എന്റെ നിൽപ് കണ്ടിട്ട് പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് അവൾ ഓടിവന്നു എന്റെ കയ്യിൽപിടിച്ചു അകത്തേയ്ക്കു വലിച്ചു
” ഇന്ന് മോന്തിയിട്ടുണ്ടല്ലോ മോനെ.?” അവൾ പെട്ടെന്ന് ഏന്തിവലിഞ്ഞു മണമെടുത്തു,
” പക്ഷെ മണം ഒട്ടും അറിയാനെ ഇല്ല, ആ ആൽബി ഇസ്പെക്ടറുടെ ബുദ്ധിയാവുമല്ലേ.!”
എനിയ്ക്കു അത്ഭുതം തോന്നി, ഇവള് എന്നെക്കാളും പഠിച്ച കള്ളിയാണല്ലോ.!