ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കയ്യിട്ടുകൊണ്ടു അകത്തേയ്ക്കു കയറി,.!
“പക്ഷെ നിന്റെ നടത്തം കണ്ടാൽ ഏതു കണ്ണുപൊട്ടനും മനസിലാവും നീ നാലുവീലിൽ ആണെന്ന്.!”
അവൾ എന്നെ താങ്ങാനുള്ള പാടിൽ പറഞ്ഞു,.
സനു വളരെ വിദഗ്ദ്ധമായി എന്നെ അകത്തുകയറ്റി എന്റെ റൂമിൽ കൊണ്ടുപോയി കിടത്തി,
പുറത്തു അവൾ അച്ഛനും അമ്മയോടും എന്തൊക്കെയോ പറയുന്ന കേട്ടു.!
ഞാൻ ചെന്ന് കിടന്ന പാടെ ഉറക്കത്തിലേക്കു വീണു,
ഇടയ്ക്കെപ്പോഴോ എണീറ്റപ്പോൾ എന്റെ തലമുടിയിൽ ആരോ വാരുന്ന പോലെ തോന്നി,
മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീരൂപം.!
അമ്മയാണോ.?
ഇല്ല അമ്മയ്ക്ക് വണ്ണമുണ്ട്, ഇത് മെലിഞ്ഞ ഒരു ശരീരം പോലെ.!
സനു എന്തായാലും എന്റെ റൂമിൽ വരില്ല ഈ നേരത്തു,
പിന്നെ ആര്.?
വീണ.?
ശെയ് വീണ എന്റെ തലമുടി വാരാനെ.!
അകത്തു കിടക്കുന്ന റമ്മിന്റെ ഓരോ ലീലാവിലാസങ്ങളെ.!
ഞാൻ പിന്നെയും ഉറക്കത്തിലേക്കു വഴുതിവീണു..!
രാവിലെ വൈകിയാണ് എണീറ്റത്,
എഴുന്നേറ്റപ്പോൾ തന്നെ നല്ല തലവേദന.!
ഇന്നലെ അടിച്ച സാധനത്തിന്റെ എഫക്റ്റാവണം,
“ഇനി ചത്താലും മദ്യം കൈകൊണ്ടു തൊടില്ല…!” ഞാൻ ഒന്ന് മൂരിനിവർന്നു എണീറ്റു
ബെഡിന്റെ സൈഡിൽ ഫ്ലാസ്കിൽ എന്തോ.!
ഞാൻ തുറന്നു നോക്കി ആവിപറക്കുന്ന കാപ്പി.!
ഇതാരപ്പ ഇത് ഇവിടെ വെച്ചത്.!
ഞാൻ എണീറ്റ് പല്ലുതേപ്പ്, കുളി ഇത്യാദികളെല്ലാം കഴിഞ്ഞു,
ഫ്ലാസ്കിലെ കാപ്പിയും കുടിച്ചു റൂമിനു പുറത്തിറങ്ങി.!
വീട്ടിൽ എല്ലാവരുമുണ്ട്,
ഞാൻ കാപ്പിയും കുടിച്ചുകൊണ്ട് പത്രമെടുത്തു,
” ഇന്നലെ നീ എപ്പൊഴാടാ എത്തിയെ.?”
പുറകിൽ നിന്ന് അമ്മയുടെ ചോദ്യം