“ഞാൻ ഇന്നലെ ഇത്തിരി വൈകി അമ്മെ, വിപിയുടെ വീട്ടിൽ ചുമ്മാ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല..!”
ഞാൻ വളിച്ച ഒരു ചിരി പാസ്സാക്കി പറഞ്ഞു
” സംസാരിച്ചോ അതോ വെള്ളമടിച്ചോ.?!” സനു പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു.!
ഇവള് സത്യത്തിൽ എന്നെ രെക്ഷിക്കാണോ അതോ പെടുത്താണോ എന്ന് എനിയ്ക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല,
ഇന്നലെ രക്ഷിച്ചു ഇന്ന് നേരെ വിപരീതമായി പ്ലേറ്റ് മാറ്റുന്നു.!
സത്യത്തിൽ ഈ പെണ്ണുങ്ങൾ ചിന്തിക്കുന്ന രീതിയെ മനസിലാവുന്നില്ല .!
ഞാൻ കയ്യിലുള്ള കാപ്പി ഊതിഊതി കുടിച്ചു
” കാപ്പി എങ്ങനെ ഉണ്ടെടാ ഭീമ.!”
സനു എന്നെ നോക്കി
“ഓ കാപ്പിക്ക് താങ്ക്സ്, ഇടയ്ക്കു ഇങ്ങനെ സ്നേഹമുള്ള പെങ്ങളാവുന്നതു നല്ലതാ.!”
ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി
” ഒ താങ്ക്സ് എന്ന എനിയ്ക്കല്ല പറയണ്ടേ, ദേ രാവിലെതന്നെ കെട്ടിയോന് കാപ്പി ഉണ്ടാക്കിയത് ഈ ഭാര്യയാ,
ഇന്നലെ രാത്രി എല്ലാരും കിടന്നു കഴിഞ്ഞപ്പോൾ പോരാത്തതിന് ആരും കാണാതെ ഒരു സ്നേഹിക്കാൻ പോവല് റൂമിൽ.! വേറാരും കണ്ടില്ലാന്നാ എല്ലാവരുടെയും വിചാരം.!”
സാനു ചിരിച്ചുകൊണ്ട് വീണയെ തട്ടി.
പെട്ടെന്നു അവൾക് അരുകിൽ ഇരുന്ന വീണ, ഒന്ന് മിണ്ടാതിരിക്കെന്റെ സാനു എന്ന് പറഞ്ഞു അവളെ നുള്ളുന്നതു ഞാൻ കണ്ടു.!
ഏഹ്ഹ് അപ്പോൾ ഇന്നലെ രാത്രി ഞാൻ കണ്ടത് സ്വപ്നമല്ല.!
വെറുതെ ആ പാവം റമ്മിനെ കുറ്റം പറഞ്ഞു.!
അല്ല ഈ വീണ ഇതെന്തു ഭാവിച്ചാണ്.?
അവളപ്പോ അഭിനയം തുടങ്ങിക്കഴിഞ്ഞു.!
ദൈവമേ ഞാൻ ശെരിക്കും പെട്ടല്ലേ/!
ഞാൻ വീണയെ ഒന്ന് നോക്കി,
അവൾ പെട്ടെന്ന് എന്നെയും,
ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി.!
ഞാൻ പെട്ടെന്ന് എന്റെ മുഖം മാറ്റി.!
ആൽബി പറഞ്ഞത് എന്റെ മനസിലേയ്ക്ക് ഓടിവന്നു,
ഞാൻ വേണം സൂക്ഷിക്കാൻ.!