അവള് ജയിക്കാൻ വേണ്ടി എന്തും ചെയ്യും.!
ഞാൻ പിന്നെയും വീണയെ നോക്കി, എന്റെ പെട്ടെന്നുള്ള മുഖം വെട്ടിക്കൽ അവൾ പ്രതീക്ഷിച്ചില്ല എന്നുള്ളതുള്ളതു അവളുടെ മുഖത്തെ ഭാവം എനിയ്ക്കു പറഞ്ഞു തന്നു.!
എന്തായാലും അവൾക്കു നന്നായി അഭിനയിക്കാൻ അറിയാം.!
ഇന്നലെ അവന്മാർ എന്നെ ഉപദേശിച്ചില്ലായിരുന്നേൽ ഒരുപക്ഷെ ഞാൻ പെട്ടുപോയേനെ.!
ഞാൻ മനസ്സുകൊണ്ട് രണ്ടുപേർക്കും നന്ദിപറഞ്ഞു.!
ഞാൻ പത്രം മടക്കിവെച്ചു കഴിയ്ക്കാനായി എണീറ്റു.!
” ഏഹ് ഇതെന്താടാ നിന്റെ മുഖത്ത് ഈ പാട്.? നഖം കൊണ്ടപോലെ ഉണ്ടല്ലോ.?!”
അമ്മ അപ്പോഴാണ് എന്റെ മുഖത്തെ പാടു ശ്രെദ്ധിച്ചതു
” ആ അത് അമ്മേ ഇന്നലെ വിപിയുടെ വീട്ടിൽ വെച്ച് അവന്റെ കൈയൊന്നു തട്ടിയതാ.!”
ഞാൻ അമ്മയുടെ കൈമാറ്റികൊണ്ടു പറഞ്ഞു.
ഞാൻ പെട്ടെന്ന് വീണയെ ഒന്ന് ഒളികണ്ണിട്ടു നോക്കി.,
അവളുടെ മുഖത്ത് വിഷമമവും കുറ്റബോധവും കലർന്ന ഒരു ഭാവം.?
ഇതെന്താപ്പാ.?
ശെരിക്കും എന്നെ മാന്തിപ്പറിക്കാൻ പറ്റാത്തതിലുള്ള വിഷമം ആവണം,!
ഞാൻ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി,
“ഭീമൻ തന്റെ പണി തുടർത്തിയല്ലോ.!” സാനു എന്നെ എരികേറ്റാനായി പിന്നെയും എന്റെ പുറത്തേയ്ക്കു കയറി
” സാനു ഞാൻ അന്നുമുതലെ ചോദിക്കണമെന്ന് കരുതിയതാണ്, എന്താണ് ഈ പേര് വിളിക്കാൻ കാരണം,? അടിപിടി ഉണ്ടാക്കിയിട്ടുള്ളതുകൊണ്ടാണോ.?”
സനുവിന്റെ അടുത്ത് നിന്ന വീണ അവളെ നോക്കി ചോദിച്ചു
” ചേച്ചിയ്ക്ക് എന്ത്യേ, അടിപിടി.! ആര് ഇവനോ.?
ഈ പേര് അവനു പത്തിൽ പഠിക്കുമ്പോൾ വീണതാണ്,
ഇവന്മാരുടെ ക്ലബ്ബിൽ ഒരു നാടകം ഉണ്ടായിരുന്നു, അതിലെ വർഷങ്ങളായുള്ള ഭീമൻ ഇവനായിരുന്നു.! അങ്ങനെ വീണ പേരാണ്.!”