വെള്ളിയാഴ്ച രാവിലെതന്നെ ‘അമ്മ പാക്കിങ് തുടങ്ങിയിരുന്നു,
ഞാൻ ചുമ്മാ ആ ഭാഗത്തൊക്കെ ചുറ്റിപറ്റി നടന്നു,
അമ്മയും വീണയും എന്തെക്കെയോ സംസാരിക്കുന്നുണ്ട്,
ഞാൻ മെല്ലെ വാതിലിനു സൈഡിൽ ചേർന്ന് നിന്നു
വീണ അമ്മയോട് എന്റെ ഇഷ്ടങ്ങളെപ്പറ്റിയും, മറ്റുള്ള കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു.!
ഇവളപ്പോ രണ്ടും കല്പിച്ചാണല്ലേ.!
എന്നെപ്പറ്റിയുള്ള ഏകദേശം എല്ലാ കാര്യവും ഇപ്പൊ അവൾക്കറിയാം,
എനിയ്ക്കാണെൽ അവളെപ്പറ്റി ആകെ അറിയാവുന്നത്.,
ആ പേരും അവള് എനിയ്ക്കിട്ടു പണിയും എന്നുള്ളത് മാത്രമാണ്.!
ദൈവമേ ഞാൻ ഇവിടെ ഒരുപാട് പിറകിലണല്ലോ.
ഇനിയിപ്പോ പോകാൻ പോകുന്നത് അവളുടെ തട്ടകത്തിലേയ്ക്കും.
എന്തായാലും അവള് യുദ്ധം പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് ഞാനും വിട്ടുകൊടുക്കില്ല.!
അവിടെ എത്തട്ടെടി ബാക്കി ഞാൻ കാണിച്ചുതരാം.!
ഞാൻ മനസ്സിൽ ഉറപ്പിച്ചു.!
ഞാൻ വേഗം ടെറസിലേക്കു ഓടി,
ഫോണെടുത്തു ആൽബിയെ വിളിച്ചു.,
“എടാ അവള് ആകെ മാറ്റമാണ് ഇപ്പൊ, ഞങ്ങള് കുറച്ചുകഴിയുമ്പോൾ ഇറങ്ങും,
ഞാൻ എന്താണ് ചെയ്യണ്ടേ.?”
“നീ ധൈര്യമായി പോയി വാടാ, എനിയ്ക്കിപ്പോ ഇവിടെനിന്നു മാറാൻ പറ്റില്ല, പക്ഷെ എല്ലാ കാര്യവും നോക്കാൻ വിപി ഉണ്ടാവും.!” ആൽബി എന്നെ ആശ്വസിപ്പിച്ചു
“നിങ്ങള് രണ്ടാളും ഇവിടെയിരുന്ന് പാലക്കാടുള്ള എനിയ്ക്കു എന്ത് സഹായം ചെയ്യാനാണ്.?”
” ഹഹഹ എല്ലാം വിപിയെ ഞാൻ ഏല്പിച്ചട്ടുണ്ട്, നീ ധൈര്യമായി ഇരിയെട.!” ആൽബി ഫോൺ കട്ട് ചെയ്തു.!
ഞാൻ എന്ത് ചെയ്യണമെന്നാണറിയാതെ അവിടെ നിന്നു
” എടാ മനു, വാടാ ഇറങ്ങാൻ നേരമായി.!”
താഴെനിന്ന് ‘അമ്മ വിളിച്ചു പറഞ്ഞു.
ഞാൻ താഴേയ്ക്ക് ഇറങ്ങി,
എല്ലാവരുമുണ്ട്.!