“മോളെ ഇവന് സ്ഥിരം കുളിയ്ക്കാനുള്ള എണ്ണ ദേ ഈ പാത്രത്തിൽ ഉണ്ടെട്ടോ,
കുളിക്കാൻ ആജന്മ മടിയുള്ളവനാ, നീ വേണം എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യാൻ.!”
‘അമ്മ ഒരു പൊതി വീണയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു
ആ അടിപൊളി.!
ബെസ്റ്റ് ആളുടെ കയ്യിലാണ് കൊടുക്കുന്നത്.!
എന്നെ അവള് കുളിപ്പിച്ച് കിടത്തിക്കോളും അമ്മേ.!
ഞാൻ വീണയെ നോക്കി അവൾ വളരെ ഉത്സാഹവതിയാണ്,
വിനുവിനെ കാണാൻ വേണ്ടി പോയപ്പോ കാണിച്ച അതെ ഉത്സാഹം.!
അച്ഛൻ പെട്ടെന്ന് എന്നെ അടുത്തേയ്ക്കു വിളിച്ചു രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകെട്ടുകൾ എന്റെ കയ്യിലേക്ക് വെച്ചുതന്നു,
ഇങ്ങേരുടെ കയ്യിൽ അപ്പൊ പൈസയൊക്കെ ഉണ്ടായിരുന്നല്ലേ.
ഇതൊക്കെ എവിടെയാണവയോ ഒളിപ്പിച്ചു വെക്കുന്നത്.? ഞാൻ തപ്പുമ്പോൾ മാത്രം കിട്ടില്ല.!
പിന്നെ ഒന്നും മിണ്ടാതെ ഒരു പെട്ടിയും എടുത്തുകൊണ്ടു പുറത്തേയ്ക്കു പോയി,
ഞാനും വീണയും പെട്ടിയുമെടുത്തു ഇറങ്ങി.!
പുറത്തു വന്നു നോക്കിയപ്പോൾ പെട്ടിയെല്ലാം എടുത്തുവെക്കുന്നതു വിപി.!
” ആ മനു, പാലക്കാട് വരെ വണ്ടി വിപി ഓടിച്ചോളാമെന്ന പറഞ്ഞെ., എനിയ്ക്കും അതുമതിയെന്നു തോന്നി.!”
അച്ഛൻ എന്നെ നോക്കാതെ പറഞ്ഞു
ഞാൻ വിപിയെ നോക്കി.,!
അപ്പൊ ഇതാണ് ആൽബി പറഞ്ഞതല്ലേ.!
കൊച്ചു കള്ളാ.!
ഞാൻ അവനെ നോക്കി,, അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു ചിരിച്ചു.!
ഇപ്പൊ എനിയ്ക്കു എന്തെല്ലാമോ ഒരു ധൈര്യം വന്നപോലെ.!
എല്ലാവരോടും യാത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി,
ഞാൻ ആദ്യം വിപിയുടെ കൂടെ മുന്നിൽ ഇരിക്കാൻ പോയപ്പോൾ ‘അമ്മ തടഞ്ഞു.!