എന്നെയും വീണയെയും മിഡിൽ റോവിൽ ഇരുന്നാൽ മതിയെന്ന് പറഞ്ഞു.,
ഞങ്ങൾ വണ്ടിയിൽ കയറി,
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി,
വീണയുടെ വീട്ടിലേയ്ക്കു,
വീണ വണ്ടിയിൽ കയറിയ ഉടനെ വിപിയുമായി കമ്പനിയായി.!
ഇവനിപ്പോ എനിയ്ക്കാണോ അവൾക്കാണോ കൂട്ടുവന്നത് എന്നതായി എന്റെ സംശയം.!
“മനു, നമ്മൾ 5 മണിക്കൂർ കൊണ്ട് അവിടെ എത്തുമായിരിക്കും അല്ലെ.?!”
വീണ എന്റെ സീറ്റിന്റെ അടുത്തേയ്ക്കു ചേർന്നിരുന്നു.!
“അഞ്ചുമണിക്കൂറിനു മുന്നേ വേണേൽ എത്തിക്കാം ചേച്ചി,!”
റിയർ വ്യൂ മിററിലൂടെ ഞങ്ങളെ നോക്കി വിപി വിളിച്ചു പറഞ്ഞു
ഇതിപ്പോ ഞാനാണോ അവനാണോ മനു ?
” എന്നെ ചേച്ചിയെന്നൊന്നും വിളിയ്ക്കണ്ട വിപിയെ, വീണ എന്ന് തന്നെ വിളിച്ചാൽ മതി.!”
” ആയിക്കോട്ടെ വീണ ചേച്ചി.!” അവന്റെ ചിരിയിൽ അവളും പങ്കുചേർന്നു.!
ഈ ആൽബി ഇവനെ എന്റെ കൂടെ വിട്ടത് എന്നെ കൊല്ലാനായിട്ടാണോ ഇനി.?
” മനു, വീട്ടിൽ മനുവിനെ കാത്തു ഒരാളുകൂടിയുണ്ടാവും ഇത്തവണ.?!”
എന്നെ കാത്തോ.? അതാര്?
ഞാൻ ഒരു ചോദ്യഭാവത്തിൽ അവളെ നോക്കി