” നമ്മുടെ കല്യാണത്തിന് ഇല്ലായിരുന്നു,
അഭിരാമി ചേച്ചി,
ഡൽഹിയിൽ നിന്ന് വന്നട്ടുണ്ട്, കൂടെ വാവയും.!
എന്റെ കല്യാണത്തിന്റെ ടൈമിൽ ആയിരുന്നു ചേച്ചിയ്ക്ക് ടൈം കൊടുത്തതു , അതാ വരാൻ പറ്റാതിരുന്നേ.!”
അവൾ പെട്ടെന്ന് ഒന്നുകൂടി എന്റെ അടുത്തേയ്ക്കു നീങ്ങിയിരുന്നു
അഭിരാമി ചേച്ചി.!
അന്ന് അച്ഛൻ അടിയുണ്ടാക്കിയത് ഈ ചേച്ചിയുടെ കല്യാണത്തിന് പോയ സമയത്താണ്.!
അന്നേ പുള്ളികാരത്തി ഒരു ഒന്നൊന്നര സാധനം ആയിരുന്നു.!
ഇപ്പൊ എന്തായി കാണുമോ ആവോ.?
ഇത്ര നേരം അവളുടെ വീട്ടിൽ പോകാൻ എനിയ്ക്കു ഒരു താല്പര്യവും ഇല്ലായിരുന്നു, പക്ഷെ ഇപ്പൊ ഒരു ചെറിയ രസമൊക്കെ,
ദൈവമേ ഇനി ഇവളുടെ പ്ലാൻ പോലെ തന്നെ എന്നെ അവിഹിതത്തിന് പിടിയ്ക്കുമോ.?
ഞാൻ ഉള്ളിൽ പൊങ്ങിവന്ന ചിരി അടക്കിപ്പിടിച്ചു പുറത്തേയ്ക്കു നോക്കി.!
വണ്ടി വളരെ വേഗത്തിൽ പാഞ്ഞു.!
( തുടരും )