ഒട്ടകലെ ബെഞ്ചിലിരിക്കുന്ന ഒരു പുരുഷന്റെ മുന്നിൽ വന്നവൾ നിന്നു.!
ഞാൻ അപ്പോഴേക്കും നടന്നും ഓടിയും അവളുടെ ഒപ്പം എത്തിയിരുന്നു,,
മൊബൈലിൽ കുത്തികൊണ്ടിരുന്ന ആ യുവാവ് പെട്ടെന്ന് വീണയെ കണ്ടു ചാടി എണീറ്റു,.
നല്ല ഉയരമുള്ള മെലിഞ്ഞ ഒരു സുന്ദരനായ ചെറുപ്പക്കാരൻ.!
അയാൾ പെട്ടെന്ന് വീണയെ നോക്കി,
എന്നെ പിന്നീടാണ് കണ്ടത്.!
” ഹായ് വീണയുടെ ഹസ്ബൻഡ് ആണല്ലേ,!”
ആ ചെറുപ്പക്കാരൻ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈനീട്ടി., ഞാനും കൈനീട്ടി
” ഹായ്, എന്റെ പേര് വിനു, വിനുപ്രതാപ്.!”
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി
അടിപൊളി, ഇതാണോ ഇവൾ പറഞ്ഞ ഇവളുടെ വിനു.!
എനിയ്ക്കു പെട്ടെന്ന് എന്റെ ലോകമെല്ലാം ചുറ്റുന്ന പോലെതോന്നി.,
പക്ഷെ ഞാനതു പുറത്തു കാണിച്ചില്ല.
” ഹായ് വിനു, ഞാൻ മനോജ്, വീണയുടെ ഹസ്ബൻഡ്.!”
ഞാൻ അവൻ ഒന്നുകൂടി കേട്ടോട്ടെ എന്ന് കരുതി ചുമ്മാ ഒന്ന് ഇരുത്തി പറഞ്ഞു.,
അയാളത് കേട്ടു ഒന്ന് വെറുതെ ചിരിച്ചു, വീണയുടെ മുഖത്തേയ്ക്കു നോക്കി, കൂടെ ഞാനും
ഞാൻ പറഞ്ഞത് ഇഷ്ടപെടാത്തപോലെ വീണയുടെ മുഖം മാറിയതായി എനിയ്ക്കു തോന്നി.,
എനിയ്ക്കു പെട്ടെന്ന് എങ്ങനെയെങ്കിലും മാറ്റർ മാറ്റണമെന്ന് തോന്നി
” അല്ല വിനുവിനെ ഞങ്ങൾ കല്യാണത്തിന് കണ്ടില്ലായിരുന്നല്ലോ., ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നോ.?!”
പെട്ടെന്ന് വന്നതു അതാണ്, പറഞ്ഞു കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.!