” മനു ഞാനാണ് വീണയ്ക്കു വേണ്ടി ആദ്യം ആലോചിച്ച പയ്യൻ,
അല്ല അത് ഞാൻ പറയാതെ തന്നെ മനുവിന് അറിയാമായിരിക്കുമല്ലേ.!”
അയാളൊരു പുച്ഛം തുളുമ്പുന്ന ഭാവത്തിൽ എന്നെ നോക്കി
” ആ അങ്ങനെ എന്തോ ഞാൻ കേട്ടിരുന്നു,
അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ വിനു..!”
അയാളുടെ മുഖത്തേയ്ക്ക് പിന്നെയും ആ പുച്ഛ ഭാവം വന്നു നിറഞ്ഞു
” അത് താങ്കൾക്ക് കഴിഞ്ഞുപോയ കാര്യങ്ങൾ ആയിരിക്കാം,
പക്ഷെ എനിയ്ക്കു അങ്ങനെ അല്ല,
എനിയ്ക്കു മാത്രമല്ല വീണയ്ക്കും അങ്ങനെ തന്നെയാണ്.!”
അയാൾ പറഞ്ഞു നിർത്തി
” ഹേ അത് വിനുവിന് തോന്നുന്നത് മാത്രമാണ്, അങ്ങനെ ഒന്ന…”
” അങ്ങനെ ഒന്നും ഇല്ലായിരുന്നെങ്കിൽ,
ഞാൻ വിളിച്ചപ്പോൾ തന്നെ, ഇതുവരെ മനുവിന്റെ വീട്ടിൽ നിന്ന് പുറത്തു പോകാനായി താല്പര്യം കാണിച്ചട്ടില്ലാത്ത വീണ,
ഇത്ര ഉത്സാഹവതിയായി എന്നെ കാണാനായി ഓടി വരുമായിരുന്നോ.?”
ഞാൻ പറഞ്ഞു നിർത്തുന്നതിനു മുമ്പേ അയാൾ ഇടയിൽ കയറി പറഞ്ഞു
” അത് പിന്നെ ഞങ്ങൾ അവളുടെ ഒരു കൂട്ടുകാരിയെ കാണാൻ വന്നതാണ്.!”
” ഹഹഹ, പിന്നെയും അവന്റെ ഒടുക്കലത്തെ കൊലച്ചിരി
മനു ഈ പറയുന്നത് മനുവിനു തന്നെ വിശ്വാസമില്ല എന്ന് ആ പറച്ചിലിലെ പതർച്ച എന്നോട് പറയുന്നുണ്ട്.!
എന്റെ മനു ഇത്ര ചെറിയൊരു കാര്യത്തിന് താങ്കളോട് നുണ പറഞ്ഞ അവൾ,
ഇനി നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം നുണകൾ കൊണ്ടുള്ള ഒരു ചീട്ടുകൊട്ടാരം മാത്രമായി തീരും,
മനുവും അതാണോ ആഗ്രഹിക്കുന്നത്..!”
അയാൾ ചോദിച്ച ചോദ്യങ്ങൾ ഒന്നിനുപോലും എനിയ്ക്കു ഉത്തരം കണ്ടെത്താനാവുന്നില്ല,
അയാൾ പറയുന്നത് എല്ലാംതന്നെ സത്യമാണ് എന്നുള്ളത് ഞാൻ അതിനോടകം തന്നെ തിരിച്ചറിഞ്ഞിരുന്നു.!
” പക്ഷെ അവളിപ്പോൾ എന്റെ ഭാര്യയാണ്,…!”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു നിർത്തി