” അത് കുടുംബ കോടതിയിൽ ഒരു പേപ്പറിൽ തീർക്കാവുന്ന ഒരു ബന്ധം മാത്രമാണ് നിങ്ങളുടെ കാര്യത്തിൽ, അല്ലാതെ നിങ്ങൾ തമ്മിൽ എന്തെങ്കിലും ആത്മ ബന്ധമുള്ളതായി മനുവിന് തോന്നുന്നുണ്ടോ.?!”
അയാളുടെ മൂർച്ചയേറിയ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ വെന്തുരുകി,
” മനു ഞാൻ അധികമൊന്നും ആവശ്യപ്പെടുന്നില്ല,
വീണയോടു കുറച്ചു നേരം സംസാരിക്കണം,
അവളുടെ തീരുമാനം എന്താണെന്നു നമുക്ക് നോക്കാമല്ലോ,
ഒരു പെണ്ണിന്റെ ഇഷ്ടത്തിന് അവൾക്കു ജീവിക്കാനുള്ള അവകാശം അവൾക്കില്ലേ മനു.?
സ്നേഹം പിടിച്ചു വാങ്ങേട്ട ഒന്നല്ലാലോ..!”
അയാൾ പറഞ്ഞു നിർത്തി എന്നെ നോക്കി,
ഞാൻ എന്ത് പറയണം എന്നറിയാതെ മിഴുങ്ങസ്യാ അയാളെ നോക്കി.!
അല്ലേൽ തന്നെ ഇനി എന്തോന്ന് പറയാൻ,.
പക്ഷെ സത്യത്തിൽ എനിയ്ക്കു ഒരർത്ഥത്തിൽ വീണയുടെ മനസ്സിൽ എന്താണെന്നു കൂടി അറിയണമെന്നുണ്ടായി, അവൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്ന് എനിയ്ക്കു അറിയാം,
പക്ഷെ ഈ ഒരു മാസത്തിനിടയിൽ അവൾക്കു ചെറുതായെങ്കിലും ഒരു മാറ്റം സംഭവിച്ചു കാണുമോ.?
അവൾ ഇത്തിരിയെങ്കിലും എന്നെ ഇഷ്ടപെടുന്നുണ്ടോ.?
പക്ഷെ എന്റെ മറുപടിയ്ക്കു കാത്തുനിൽക്കാതെ വിനു എഴുന്നേറ്റു വീണ ഇരുന്ന ഭാഗത്തേയ്ക്ക് നടന്നു,
ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചപ്പോഴേക്കും അയാൾ തടഞ്ഞു,
മനു പേടിയ്ക്കണ്ട , ഞാൻ അവളോട് അല്പം സംസാരിക്കാൻ മാത്രമാണ് പോകുന്നത്,
അത് തനിച്ചായാൽ അത്ര നല്ലതു,..
ഞാൻ പിന്നെയും ബെഞ്ചിലേക്ക് ഇരുന്നു,.
ആ മനു ഒരുപക്ഷെ അവളുടെ മറുപടി ഞാൻ ചിന്തിക്കുന്ന പോലെയാണ് ആവുന്നതെങ്കിൽ,
ചിലപ്പോൾ നമ്മൾ തമ്മിൽ കാണുന്ന ആദ്യത്തെയും അവസാനത്തെയും അവസരം ഇതാവും..!
അയാൾ ഒന്ന് ചിരിച്ചു.,
“എന്റെ മാത്രമല്ല ഒരുപക്ഷെ വീണയുടെയും..!”