ഓണപ്പുടവ
Onappudava by പഴഞ്ചൻ
ഓണാവധിയായി… വീട്ടിലേക്ക് വരണമെന്ന് നിനച്ചതല്ല… പക്ഷേ അച്ഛന്റെ ബലംപിടുത്തം… വന്നേ പറ്റൂ എന്ന ശാഠ്യം… തന്റെ അച്ഛൻ രഘുവിന്റെ ആ സ്വഭാവം കുറച്ചൊക്കെ തനിക്കും കിട്ടിയിട്ടുണ്ട്… അതല്ലേ ഇത്രയും നാൾ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു പോന്നത്… പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ് മനു.
ബസ്സിറങ്ങി… ഉച്ചയാകുന്നു… പാലക്കാടൻ ഗ്രാമത്തിന്റെ കാറ്റും ആസ്വദിച്ച് ആ വയൽ വരമ്പിലൂടെ നടക്കുമ്പോൾ മനു ഓർത്തു… തന്റെ അമ്മ മരിച്ചതും… അച്ഛൻ പിന്നീട് വേറെ വിവാഹം കഴിച്ചതും.
ശ്രീദേവി… അതായിരുന്നു അവരുടെ പേര്… അച്ഛന് ഇപ്പോൾ 40 വയസ്സുണ്ട്… ഏതോ മുന്തിയ നായർ തറവാട്ടിൽ നിന്ന് അച്ഛനേക്കാൾ 10 വയസ്സു കുറഞ്ഞ ഒരു പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടു വന്നപ്പോൾ തനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല… അധികം ദൂരെയല്ലെങ്കിലും ഹോസ്റ്റലിൽ നിന്ന് പഠിച്ചോളാം എന്നു വാശി പിടിച്ചത് അതാണ്… അതിനു ശേഷം രണ്ടു വർഷം കഴിയുന്നു വീട്ടിലേക്ക് പോകാൻ… എത്ര പ്രാവശ്യം വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞ് അച്ഛൻ വിളിച്ചു… താൻ പോയില്ല… പക്ഷേ ഈ ഓണക്കാലത്ത് അച്ഛൻ വീണ്ടും വിളിച്ചപ്പോൾ ആ മനസ്സ് വേദനിപ്പിക്കാൻ തോന്നിയില്ല…
അച്ഛനും രണ്ടാനമ്മയും അല്ലാതെ മറ്റൊരു അതിഥി കൂടി ഉണ്ട് ഇപ്പോൾ അവിടെ… മനുവിന്റെ അനിയത്തിക്കുട്ടി… ഒന്നര വയസ്സുണ്ടാകും… ഒരിക്കൽ തന്നെ കൊണ്ടു വന്നു കാണിച്ചിരുന്നു… കുട്ടിയുണ്ടായതിനു ശേഷം അച്ഛനാണ് കുട്ടിയെ കാണിക്കാൻ വന്നത്… പുതുപ്പെണ്ണിന് താൻ രണ്ടാനമ്മയുടെ സ്ഥാനം പോലും കൊടുക്കാൻ തയ്യാറല്ല എന്നറിഞ്ഞിട്ടാകും തന്നെ കാണാൻ വരുമ്പോൾ അവരെ ഒഴിവാക്കിയിരുന്നത്…
അവർക്കെല്ലാം ഓണപ്പുടവയുമായിട്ടാണ് മനു പോകുന്നത്.
വയലും കടന്ന് വീട്ടിലെത്തിയപ്പോൾ കൃഷിത്തോട്ടത്തിൽ നിന്ന് അച്ഛൻ തൂമ്പയുമെടുത്തു വീടിന്റെ മുറ്റത്തേക്ക് വരുന്നു… പഴയകാല തറവാടിനെ ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ നാലുകെട്ട്… തന്റെ വീടിന്റെ പൂമുഖം… അവൻ ചുറ്റുപാടെല്ലാം ഒന്നു നോക്കി… മുറ്റത്തെ മാവിൽ ഒരു ഊഞ്ഞാല കെട്ടിയിട്ടിരിക്കുന്നു… ഇന്ന് ഒന്നാം ഓണം… തന്റെ വരവ് ഇവർ പ്രതീക്ഷിച്ചിരുന്നോ… ബന്ധുക്കളുമായി അത്ര സ്വര ചേർച്ചയില്ലാത്തതു കൊണ്ട് കുടുംബക്കാരുമായി ഓണം ആഘോഷിക്കലൊന്നുമില്ല.