(ങേ…ദിവ്യ ശക്തിയോ? അനികുട്ടനോ? എങ്ങനാണ് എന്നോ? എന്റെ പൊന്നു റീഡറെ ഒന്നുമില്ലേലും അവന്‍ ഇത്രയും ദിവസം ഒറ്റക്കാലില്‍ നിന്നു തപസ്സു ചെയ്തതല്ലേ…അപ്പൊ കുറച്ചു ദിവ്യ ശക്തി ഒക്കെ കാണും. യേത്..)
ഭാര്യയുടെ പേര് പറഞ്ഞില്ല.
ഭാര്യയുടെ പേര്….പേര്……. അപ്സരസ്സ് പരുങ്ങി. പെട്ടെന്ന് പേരൊന്നും വരുന്നില്ലല്ലോ.
ഏതേലും ഒരു പേര് പറയെടീ…….. ഹരം കയറിയ ദേവേന്ദ്രന്‍ കമ്പിയടിച്ചു.
ഇങ്ങേര്‍ക്കിട്ടു ഒരു പണി കൊടുക്കാം. അപ്സരസ്സ് മനസ്സില്‍ പറഞ്ഞു.
അടുത്ത കമ്പി കിട്ടുന്നെനു മുന്നേ അപ്സരസ്സ് വിളിച്ചു പറഞ്ഞു.
പേര് ശശി……ശശി തമ്പുരാട്ടി.
ങേ..
ങേ……………………..
ആദ്യത്തെ ചെറിയ ങേ അനികുട്ടന്റെ വകയും രണ്ടാമത്തെ വലിയ ങേ ദേവേന്ദ്രന്റെ വകയും ആയിരുന്നു.
എന്തോന്ന്? ചുമ്മാ കളിയാക്കാതെ ശരിക്കുള്ള പേര് പറ. തമ്പുരാട്ടിക്കു ആരേലും ശശി എന്ന് പേരിടുമോ?
പിന്നെ……ഇവിടെ ഓരോരുത്താരുടെ രാജ്ഞിക്ക് വരെ പേര് ശശി എന്നാ..
ചിരി അമര്‍ത്തി കൊണ്ട് അപ്സരസ്സ് പറഞ്ഞു.
ഓ..പിന്നെ….ഏതു രാജ്ഞിക്കാ ശശി എന്ന് പേരുള്ളത്.
അപ്സരസ്സ് അവന്റെ ചെവിയില്‍ പറഞ്ഞു കൊടുത്തു.
ഇത് കേട്ട അനികുട്ടന് ചിരി അടക്കാന്‍ വയ്യ. അവന്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു.
ഇത് കണ്ട അപ്സരസ്സിനും ചിരി പൊട്ടി. അവളും കുലുങ്ങി ചിരിച്ചു.