കുന്നും, മലയും, കാടും, മേടും, തോടും, ഒക്കെയുള്ള ഒരു കൊച്ചു ഗ്രാമമാണ് എന്റേത്.
ഞാൻ ജനിച്ചതും, വളർന്നതും, എല്ലാം നമ്മുടെ God’s own country എന്നു വിശേഷിപ്പിക്കുന്ന, നമ്മുടെ സ്വന്തം കേരളത്തിൽ തന്നെ, എന്റെ ബാല്യവും കൗമാരവും, ഏറെക്കുറെ ഇവിടെ തന്നെയാണ് ചിലവഴിച്ചത്. എങ്കിലും ഉപരിപഠനം നമ്മുടെ അയൽ സംസ്ഥാനമായ ബാംഗ്ലൂർ ആയിരുന്നു.
പിന്നെ കുറച്ചു കാലം ജോലിയും ജീവിതവുമൊക്കെ തള്ളിനീക്കിയതും, ഇവിടെ തന്നെ ആയിരുന്നു. സോഫ്റ്റ്‌വെയർ ആൻഡ് ഹാർഡ് വെയർ എഞ്ചിനീറിങ്ങിൽ ബിരുദാനന്തരബിരുദം എടുത്ത ഞാൻ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട്, നാട്ടിലെ തന്നെ ചില തുക്കടാ കമ്പനികളിൽ കുറെ കാലമായി ജോലി ചെയ്തു വന്നിരുന്നു.
ഇപ്പോൾ ഏകദേശം രണ്ടര വർഷമായി Switzerland ലെ ഒരു മുൾട്ടിനാഷണൽ, micro software കമ്പനിയിൽ, ചീഫ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.
അച്ഛനും, അമ്മയും, ഞാനും ഒരു സഹോദരിയും മാത്രം അടങ്ങുന്ന ഒരു കൊച്ചു യാഥാസ്ഥിതികവും ആദരണീയവുമായ കുടുംബത്തിൽ ജനിച്ചു വളർന്ന യുവാവാണ് ഞാൻ. എന്റെ പേര് ” അതുൽ ” ഈ വൃശ്ചികത്തിൽ എനിക്ക് 27 വയസ്സ് തികയും. ഒറ്റ സഹോദരി വിവാഹം കഴിഞ്ഞു ബാംഗ്ളൂരിലെ ഭർതൃഭവനത്തിൽ സ്വസ്ഥം.. ഇത് കൂടാതെ, ഒരുപാട് ആത്മാർത്ഥമായി, സ്നേഹിച്ചിരുന്ന ഒരു സുന്ദരി പൈങ്കിളിയുമായ ഒരു നസ്രാണിച്ചി പെൺകൊടി, കാമുകി യുമുണ്ടായിരുന്നു എനിക്ക്….
എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്….. നല്ലതും, ചീത്തയുമായ പലതും, എല്ലാ മനുഷ്യരുടേയും ജീവിതത്തിൽ അങ്ങിനെയൊക്കെ ഉണ്ടാവാം. അതൊക്കെ മനുഷ്യസഹജമാണ്, സ്വാഭാവികമാണ്. ചിലപ്പോൾ നമുക്ക് കഷ്ടകാലം വന്നേക്കാം. തീരാദുഃഖം അഥവാ നഷ്ട്ടബോധം, അങ്ങിനെയുള്ള കഷ്ട്ടപ്പാടുകളുടെയും, നഷ്ട്ടപ്പെടലുകളുടെയും ഇടയിൽ പെട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്…. ആ ഇരുളിന്റെ മറവിൽ ഇരുന്നു കരഞ്ഞിട്ടുണ്ട്…. ദുഃഖങ്ങൾ ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ, ആളൊഴിഞ്ഞ ഇടങ്ങളിൽ ഇരുന്നു ഹൃദയം പൊട്ടുമാറുച്ചത്തിൽ വാവിട്ട് കരഞ്ഞിട്ടുണ്ട് ഞാൻ…….