മോനെ… “അതൂ”..ആ കല്ല്യാണ വീട്ടീ പോണ്ടേ.. ?
ഏത് കല്യാണവീട്ടി…… ?
നമ്മുടെ തറവാട്ടിലെ കാര്യസ്ഥൻ, ശേഖരമാമയുടെ മോള്ടെ…
ഏത് ശേഖരമാമ ?.. ഏത് മോള് ???
ആ കൊച്ച് നമ്മുടെ രേഷ്മേടെ കൂടെ പഠിച്ചതല്ലേ..? നീ അറിയില്ലേ അവളെ.. ?
ആ… ? ആർക്കറിയാം.. ഇവളെക്കെ ?
(മുൻപ് ഞങ്ങളുടെ അയൽ വാസികളായിരുന്നു,. ഇപ്പോൾ ഇവിടുന്നു ഒരഞ്ചു km ദൂരെ മറ്റൊരു സ്ഥലത്ത് മാറി താമസിക്കുന്നു ) കല്ല്യാണത്തിന്റെ റിസപ്ഷൻ ആണ് അവിടെ പോയി വരണമെന്ന് അച്ഛൻ കുറെ ദിവസം മുൻപ് പറഞ്ഞതായി ഓർക്കുന്നു…
ഞാൻ എങ്ങനെ ഒറ്റയ്ക്ക് പോകും കുറെ നാളായിട്ട് ഞാൻ നാട്ടിൽ ഇല്ലാതിരുന്നതു കാരണം അവർക്ക് ആർക്കും എന്നെ വലിയ പിടുത്തമില്ല… അപ്പൊ ഞാനെന്തിനാ പോണേ.. ?
നീയല്ലാതെ ആരാ മോനെ പോണ്ടത്. ?
അമ്മ ഇപ്പോൾ പഴയ പോലെ എവിടെയും പോകാറില്ല… അച്ഛനെ ശുശ്രൂഷിച്ചും മറ്റും, വീട്ടിനകത്തു തന്നെ, ആ അടുക്കളയും, അവരുടെ മുറിയുമായ, അവരുടെ ആ ലോകം വിട്ടുള്ള എവിടേക്കും പോകുന്നത് അവർക്ക് ഇഷ്ട്ടമല്ല.
എട്ടുപത്ത് മാസം മുൻപ് ഒരു ബ്രെയിൻ സ്ട്രോക്ക് വന്നതാണ്.. അതോടെ തളർന്ന് കിടപ്പാണ്… അച്ഛൻ. അതിന് ശേഷം അങ്ങനെയാ, ആ പാവം.
വല്ലപ്പോഴും ഒന്ന് ക്ഷേത്രത്തിൽ പോകുന്നതല്ലാതെ… അതും ഞാൻ കൊണ്ടു പോയാൽ അല്ലാതെ… പിന്നെ അല്ലേ കല്യാണത്തിന് പോകുന്ന വിഷയം. കല്യാണവീട്ടിൽ പോകേണ്ട കാര്യം അമ്മ, ചേച്ചിയോട് പറയുന്നത് കേട്ടു…
ചേച്ചിയുടെ കല്യാണത്തിന് അവരുടെ വീട്ടിൽ നിന്ന് എല്ലാരും വന്നു സഹകരിച്ചിരുന്നു. ഇപ്പൊ അവരുടെ ആവശ്യത്തിന് നമ്മളാരും പോകാതിരുന്നത് ശരിയാണോ…? അപ്പൊ നീയും രേഷ്മ ചേച്ചിയും കൂടി പോയിട്ട് വാ…. വൈകിക്കേണ്ട. ബാംഗ്ലൂരിൽ നിന്നും കുറച്ചു ദിവസം താമസിക്കാനായി വീട്ടിൽ വന്നിരിക്കയാണ് എന്റെ ചേച്ചി.
എനിക്കാണെങ്കിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുന്നത് തന്നെ കാലിയാ.. പിന്നെ ഉറക്കം മതിവരാതെ എഴുന്നേറ്റു വന്നതിലുള്ള ഈർഷ്യ.. എല്ലാം കൂടി ആയപ്പോൾ വല്ലാത്ത ഒരു മടി…
ഭാഗ്യദേവത 1
Posted by