നിവൃത്തികേടു കൊണ്ട്, അമ്മ പറഞ്ഞത് പ്രകാരം നമ്മൾ രണ്ടുപേരും പോകാൻ ഒരുങ്ങി പുറപ്പെട്ടു. ചേച്ചിയും ഒരുങ്ങി നിൽപ്പുണ്ട്…
ഡാ… “അതൂ ” ഇതെങ്ങനൊണ്ട്…? കൊള്ളാമോന്ന് നോക്കിക്കേ ? ചേച്ചി ഒരു വിലകൂടിയ മെറ്റീരിയലിന്റ് ചുരിദാർ ഉടുത്തിട്ട് വന്ന് തിരിഞ്ഞും മറിഞ്ഞും എന്നെ കാണിച്ചിട്ട്, അഭിപ്രായം ചോദിച്ചു.
ഉം…. ഞാനൊന്ന് മൂളി. അല്ലങ്കിത്തന്നെ മനുഷ്യന് വട്ടു പിടിച്ചിരിക്കുബോഴാ അവളുടെ ഒരു ചുരിദാറ്……
അല്ലേ…? നീ എങ്ങോട്ടാ…?
ഞാനേ… വടക്കേതിലെ സീതേച്ചീടെ പശുവിന്റെ ബെർതെ ഡേ ക്ക് പോക്കയാണ്… എന്താ നീയും വരുന്നുണ്ടോ….
ഇത്രേം നേരം അമ്മ ഇവിടെന്നു പാടിയതൊന്നും നീ കേട്ടില്ലേ…?
മടികാരണം ഞാൻ ഇഴഞ്ഞു നീങ്ങികൊണ്ടാണ് ഒരുങ്ങുന്നത്.
അതും കേട്ട് ഞാൻ മിണ്ടീല്ല….
അതുകണ്ട് അമ്മ പറഞ്ഞു.
ഇത്ര ലേറ്റ് ആയിട്ട് പോയാൽ അവരെന്തു വിചാരിക്കും മോനെ…..? അമ്മയുടെ ന്യായം..
ഇത് കേട്ട് അൽപ്പം കോപത്തോടെ ഞാൻ പറഞ്ഞു.
എന്തും വിചാരിച്ചോട്ടെ… എനിക്കത് വിഷയമല്ല… അതിനിപ്പോ, “ഞാൻ” പോകുന്നത് തന്നെ വല്യ പുണ്യമാണെന്ന് വിചാരിച്ചാ മതി. പിന്നെ അമ്മ ഒന്നും മിണ്ടിയില്ല… പാവം… മക്കളോടായാലും ദേഷ്യപെട്ടൊരു വാക്ക് പോലും പറയില്ല… ആരോടും.
എയ്… അതുൽ നീയൊന്നു മിണ്ടാതിരുന്നേ… നീ എന്തിനാ അമ്മയോട് ചൂടാവുന്നെ… ? വരുന്നെങ്കിൽ പെട്ടെന്നിറങ്ങ്. പറ്റില്ലങ്കിൽ വാതുറന്ന് പറ… ഞാൻ തനിച്ച് നാളെ കാലത്ത് അവിടെ വരെ പോയിട്ട് ഗിഫ്റ്റ് കൊണ്ട് പോയി കൊടുത്തോളം… നിന്നെ ആരും ശല്ല്യം ചെയ്യില്ല… അവൾ ശാസന രൂപത്തിൽ പറഞ്ഞു.
ടൂ വീലർ എടുത്തിട്ട് പോകാമെന്നു വച്ചാൽ അത് പാതി വഴിക്ക് വച്ചിട്ട്, ആ കുന്നും മലയും മൊത്തം കയറി ഇറങ്ങണം, പിന്നെ ബാക്കി നടക്കണം… മഴയും കൂടി കിട്ടിയാൽ പിന്നെ ഭേഷായി. തുലാം മാസമാണ് ഞാൻ പറഞ്ഞു…
വേഗം വാ… !
ഭാഗ്യദേവത 1
Posted by