ഞാനപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ…
“എനിക്കു വേണ്ട, നിന്റെ സോറി… അമ്മയോട് പറഞ്ഞാമതി”.
പിന്നെ കുറച്ചു നേരത്തേക്ക് സൈലെൻസ്.. ആയിരുന്നു.
ഹൈദ്രബാദിൽ പോയിട്ട് എന്നാതാ വിശേഷം.. അത്രയും നേരത്തെ നിശബ്ദതയേ ഭേദിച്ച് ചേച്ചിയുടെ വാക്കുകൾ…
ങാ…. Interview കഴിഞ്ഞു പാസ്സായി. രണ്ടു ദിവസം കൊണ്ട് അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്… ചിലപ്പോൾ നാളെ വിളിച്ചറീക്കുമായിരിക്കും…. !
അപ്പൊ കിട്ടുമെന്ന് ഉറപ്പായോ.. ?
ഉം….. ഞാനൊന്ന് ഇരുത്തി മൂളി.
പ്രതീക്ഷയുണ്ടോ ?
ഉം…. ഉണ്ട്…. 90%… ഉണ്ട്… പക്ഷെ അതൊന്നും നമ്മുക്ക് തന്നെ കിട്ടണമെന്നില്ലല്ലോ… പിന്നെ എല്ലാം ദൈവനിശ്ചയം, എല്ലാറ്റിനും ഇത്തിരി ഭാഗ്യവും വേണം….
അപ്പൊ ജോലി കിട്ടിയാ, പെട്ടെന്ന് തന്നെ പോകേണ്ടി വരില്ലേ…
നാലഞ്ച് ദിവസത്തിനുള്ളിൽ പോയാമതി…
അപ്പോ ഇനി ലീവൊക്കെ കിട്ടണ മെങ്കിൽ ?
അത് മൂന്നു മാസത്തിൽ ഒരു തവണ കിട്ടും… പക്ഷെ ദൂരമാണ് പ്രശ്നം.
അങ്ങോട്ട് പോയാപ്പിന്നെ നമ്മളെ ഒക്കെ ഓർക്കുവോ ആവോ….?
അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത് ?
എയ്…. ഒന്നുല്ല, വെറുതെ…! ഇതിന് മുൻപും അങ്ങനെ തന്നെ ആയിരുന്നല്ലോ… ??
നീ, എന്തോ അർത്ഥം വച്ചു പറഞ്ഞപോലെ…
ചേച്ചിക്ക് ഒരു മൂഡ് ഔട്ട് ഉണ്ട് അല്ലേ…?
എയ്.. എനിക്കെന്തിനാ മൂഡ് ഔട്ട് … ഞാൻ രണ്ടു മൂന്നു ദിവസം കൊണ്ട് തിരികെ പോകും… ഞാൻ പോയതിന് പിറകെ രണ്ടുദിവസം കൊണ്ട് നീയും പോകും…
ചേച്ചി എവിടെ പോണു. ? കുറച്ചു ദിവസം നിന്നിട്ട് പോയ്യാ പോരെ… ?പത്ത് ദിവസം എന്ന് പറഞ്ഞിട്ട് വന്നതാ, ഇപ്പൊ ആഴ്ച്ചകൾ രണ്ടു കഴിഞ്ഞു… ഇനി തിരികെ പോയാൽ, മൂന്നു ദിവസം ആ തള്ളേടെ (അമ്മായമ്മ) കരിഞ്ഞ തിരുമോന്ത, തേനീച്ച കുത്തിയത് പോലിരിക്കും, ഇനി അതും കാണണം. അതാ ഇപ്പത്തെ ടെൻഷൻ…