ഓ… ഞാൻ ഒഴിവു കിട്ടുമ്പോൾ ഇങ്ങോട്ട് അച്ഛനനമ്മയെ കാണാൻ വരില്ലേ…?
അച്ഛനും അമ്മയും ഇവിടെ ഒറ്റക്കണ്. ആ വിചാരം വേണം… !
മം… ? അതെങ്ങനെ ഒറ്റക്കാകന്നെ ? അവര് രണ്ടുപേരില്ലേ.?
പോടാ… ! ഓ അവന്റെ ഒരു സ്റ്റാൻഡേഡ് തമാശ…. !
നീ ഇടയ്ക്കു വരാൻ ശ്രമിക്കണന്നാ പറഞ്ഞെ.. പിന്നെ എമെർജെൻസി ആണെങ്കിൽ ഫ്ലൈറ്റ് ഉണ്ടല്ലോ.. പിന്നെന്താ…..
ഉം…..!! നീയും കൂടി പോയാ പിന്നെ വീട് ഉറങ്ങിയ പോലാകും….
അതെന്താ… എനിക്ക് മാത്രമേ വരാൻ പാടുള്ളൂന്നുണ്ടോ,… ? നിനക്കും വരാല്ലോ ? നമ്മളെപ്പോലാണോടാ നിങ്ങൾ. അവിടെത്തെ പ്രശ്നങ്ങൾ പാതിക്ക് ഇട്ടേച്ചു വരണ്ടേ…. ?
ഓ… നീ എന്നാടീ അവിടെത്തെ കളക്ടർ ആണോ.. ?
കളക്ടർ ആയിരുന്നേ ഇത്രേം ടെൻഷൻ ഇല്ലായിരുന്നു… ആ പിശാചിനെ സഹിക്കാൻ അതിലേറെ ഉശിര് വേണം….
ങാ അതുപോട്ടെ നിന്റെ പുള്ളിക്കാരൻ എപ്പളാ…?? ഇപ്പോഴെങ്ങും ഇല്ലേ ഇങ്ങോട്ട് ?
ആ.. ? ആർക്കറിയാം ? അത് അങ്ങേരോട് തന്നെ ചോദിക്കണം…
അപ്പൊ രണ്ടുമാസം മുൻപ് വരുന്നുണ്ടെന്നു പറഞ്ഞതോ ?
വിളിക്കുമ്പോഴൊക്കെ പറയും രണ്ടു
മൂന്നു മാസത്തിനുള്ളിൽ വരുന്നുണ്ട്..!, ഡേറ്റ് പാറയാറായിട്ടില്ല, അങ്ങിനെ അങ്ങേര് പറയാനും, ഞാൻ ഇത് കേൾക്കാനും തുടങ്ങിയിട്ട് കാലം കുറെ ആയി… ഇനി വരാൻ തോന്നുമ്പം വരട്ടെ.. ഞാനായിട്ട് അങ്ങേരെ ബുദ്ധിമുട്ടിക്കുന്നില്ല…
അപ്പൊ രണ്ടു മാസം മുൻപ് നിന്നെ അങ്ങോട്ട് സിങ്കപ്പൂർ കൊണ്ടോകും എന്നൊക്കെ പറഞ്ഞിരുന്നല്ലോ… അതെന്തായി…
ഹും.. നിനക്കെന്താ വട്ടാണോ ? ഇതൊക്കെ വെറും നാടകമാണെന്ന് മനസ്സിലാക്കാൻ IAS പഠിക്കേണ്ടതില്ലല്ലോ…. ?
അപ്പൊ നീ ചോദിച്ചില്ല… ?
ങാ… ഇനി ചോദിക്കാത്തതിന്റെ ഒരു കുറവു കൂടി ഉണ്ട്… ബാക്കി എല്ലാം തികഞ്ഞു. എനിക്കെങ്ങും പോണ്ട… ഞാൻ ബാംഗ്ലൂർ തന്നെ നിന്നോളാം..
ഭാഗ്യദേവത 1
Posted by