ശേ.. അതെന്നാടീ ചേച്ചി നീ അങ്ങനെ പറേന്നെ ?? അങ്ങേരെ കാണാനുള്ള പൂതിയൊന്നുമില്ലേ നിനക്ക് ?.
ഓ.. കാണാറുണ്ടല്ലോ… !
എങ്ങനെ… ?
മുറിയിലെ ഷോകേസിൽ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടല്ലോ… !
ഓ… തമാശ.. തമാശ…. !! അപ്പൊ ഫോട്ടോല് കണ്ടത് കൊണ്ട് പുള്ളി അടുത്തുള്ളത് പോലെ ആവുമോ…?
പോടാ… എനിക്കിപ്പോൾ അതൊരു പ്രശ്നമേയല്ലാതായിരിക്കയാ….. അടുത്തുണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ഇപ്പൊ ഒരുപോലെയാ…!!
മനസിലെ ധർമരോഷമോ, പ്രതിഷേധമോ, എന്നറിയില്ല… ശക്തമായ വാക്കുകളുടെ പ്രയോഗം…
നല്ല സാമ്പത്തിക സുരക്ഷയുള്ള വീട്ടിലേക്കു കെട്ടിച്ചയച്ചപ്പോൾ ഇത്രയും കരുതിയില്ല… പാവം എന്തൊക്കെയോ സങ്കടങ്ങൾ ഉണ്ട് മനസ്സിൽ.. ഒന്നും മനസ് തുറന്ന്, വിട്ട് ആരോടും പറയില്ല. അതാ പ്രകൃതം.
ഒരു ചെറിയ ദുരം വരമ്പ് പോലെ ഒരാൾക്ക് നടക്കാൻ പാകത്തിന് ഒറ്റയടിപ്പാത ഉണ്ട്…. അവളെ മുൻപോട്ട് നടത്തി ഞാൻ പുറകിലും നടന്നു… അവളുടെ ശരീരത്തിലെ ദിവ്യസുഗന്ധം ആ വഴിയിലെ വായുവിൽ മുഴുവനും പടർത്തി കൊണ്ടവൾ നടന്നു നീങ്ങി… വളരെ വിലകൂടിയ പെർഫ്യൂമടിച്ചിട്ടാണ്, അവൾ വന്നത് തൊട്ടു പുറകിൽ ഞാനും നടന്നു. സിങ്കപ്പൂരീന്ന് കൊണ്ടുവന്നതാണോ… ഈ പെർഫ്യൂം ?
മ്മ്… അവൾ മൂളി.
വലിയ ടോർച് അവളുടെ കയ്യിൽ ഉള്ളതിനാൽ, ഞാൻ ചെറിയ ടോർച് കത്തിച്ചു നടന്നു… വിലകൂടിയ ചുരിദാറും, ഇത്തിരി ഹൈഹീൽ ചെരിപ്പും ഇട്ടത് കാരണം വഴിയിലെ കുണ്ടും കുഴിയുമുള്ള നാടൻ വഴിയിൽ കൂടി നടക്കാൻ അവൾ ഇത്തിരി പ്രയാസപ്പെട്ടു… കൂടെ സഹായത്തിനു ഞാൻ ഉള്ളത് കൊണ്ട് വീഴാതെയും ഇടാറാതെയും അവളെ താങ്ങി പിടിച്ചു നടത്തി… എങ്കിലും ഇടയ്ക്കുവച്ച്, ആ ശരീരം മുഴുവനും ഞാൻ താങ്ങേണ്ടി വന്നു. കാരണം വഴിയിലെ ആനക്കുഴികൾ..