” ഹോ !! എന്റെ ടെസ ..അതല്ല ..അവളോട് പറയണ്ടായിരുന്നു …അവളെന്തു കരുതും ?”
” എന്ത് കരുതാൻ ? തന്റെ കെട്ടിയോനോട് ഇപ്പൊ ആരാധന അൽപം കൂടിയോ എന്നൊരു സംശയം “
” അവളെന്റെ കെട്ടിയോൾ ഒന്നുമല്ല ‘
” ഹോ …ഞാൻ വെറുതെ പറഞ്ഞതല്ലേ ദേവേട്ടാ …..പിന്നേയ് …എന്റെ വീടിനടുത്തു ശാരദ എന്നൊരു സ്ത്രീയുണ്ട് …അപ്പച്ചനും മറ്റും എങ്ങോട്ടെങ്കിലും പോകുമ്പോ ഞങ്ങൾക്ക് കൂട്ട് കിടക്കുന്നത് അവരാ ….എന്റെ പ്രസവരക്ഷ ഒക്കെ നോക്കിയിരുവരാ ..പ്രായം പത്തേഴുപതുണ്ട് …”
” അതിനു ?”
” അതിന് …ദേവേട്ടാ …കണ്ടില്ലേ ഇന്ന് കല്യാണി തല ചുറ്റിയത് …ദേവേട്ടൻ പോയാൽ അവളിവിടെ തന്നെയല്ലേ ഉള്ളൂ …അവളുടെ പ്രസവം കഴിയുന്നത് വരെ ഞാൻ അവരെ പറഞ്ഞു ഏർപ്പാടാക്കാം ‘
” അത് വേണോ ? അവര് കാര്യങ്ങൾ …”
” ഒരു കുഴപ്പവുമില്ല …എന്റെ സ്വന്തം ആളാ …എന്തും വിശ്വസിക്കാം ..ആരോടും പറയില്ല …സ്വന്തം മക്കളെപ്പോലെ നോക്കിക്കോളും “
” ടെസ എന്താന്ന് വെച്ചാൽ ചെയ്തോ ” ദേവനറിയാം ടെസ പറഞ്ഞാൽ പറഞ്ഞതാണെന്ന്
” ദേവേട്ടാ ..ഈ സാരിടെ ഞൊറിവൊന്നു പിടിച്ചേ ?’
ദേവൻ ബെഡിൽ ഇരുന്നു ടെസയുടെ സാരി ശെരിയാക്കാൻ തുടങ്ങി
അത് കണ്ടു കൊണ്ടാണ് കല്യാണി അകത്തേക്ക് കയറി വന്നത്
‘ ങാ ..കല്യാണി ..ഒരു പിന്ന് താ മോളെ …ഇന്നലെ രാത്രി ഈ ദുഷ്ടൻ ബ്ളൗസെല്ലാം വലിച്ചു പൊട്ടിച്ചു “
” ശ്ശെ …ഈ ടെസ ” ദേവൻ തലയിൽ അടിച്ചു
” മോളെ ..നീ എന്ത് വിശ്വസിച്ചാ ഈ ഭ്രാന്തന്റെ കൂടെ കിടക്കുന്നെ ? അത് കൊണ്ട് നിനക്കൊരു കൂട്ടിനു നാളെ മുതൽ ഒരാളെ ഏർപ്പാടാക്കുന്നുണ്ട് …ഇനിയിവിടെ തന്നെയിരിക്കണ്ട “
” ശെരി ..ടെസെച്ചി………….അയ്യോ ..ഒരു പിന് കൂടിയില്ലല്ലോ ടെസെച്ചി.” കല്യാണി ഡ്രോ എല്ലാം നോക്കിയിട്ടു പറഞ്ഞു
“ഒരെണ്ണം കൂടിയില്ലേ ? ശ്ശെ ….. കടയിൽ പോയാൽ ബ്ലൗസ് മാറാം …അല്ലേൽ വീട്ടിൽ പോണം ..എങ്ങനായാലും പിന്നില്ലാതെ ഈ ബ്ലൗസ് ഇട്ടോണ്ട് എങ്ങനാ പോകുന്നെ ?”
” എന്റെ കൂടെ പോരെ ടെസ ..വണ്ടി ഇവിടെ ഇരിക്കട്ടെ “
” അത് മതി ദേവേട്ടാ …പിന്നെ നിങ്ങള് പെട്ടന്ന് മറിയാമ്മ ഡോക്ടറെ കണ്ടിട്ട് വാ …ഞാനിവിടെ ഇരിക്കാം “
ദേവനും കല്യാണിയും കൂടി അപ്പുറത്തെ മറിയാമ്മ ഡോക്റ്ററെ കണ്ടിട്ട് വന്നപ്പോഴേക്കും ടെസ ദോശ ഉണ്ടാക്കിയിരുന്നു