ടെസ മിക്കവാറും ആറരയോടെ ഇറങ്ങും . തിരക്കുണ്ടെൽ മാത്രം അടക്കാൻ നിൽക്കും .അപ്പോൾ ഷോപ്പിലെ വണ്ടിയിൽ അവളെ കൊണ്ട് പോയി വിടും
വട്ടിലേക്കു മടങ്ങും വഴി ടെസ ഹോട്ടലിൽ നിർത്തി പാർസൽ വാങ്ങുന്നത് ദേവൻ കണ്ടു.
” ദേവേട്ടാ …ഇന്ന് കല്യാണിയെ വിളിച്ചാരുന്നോ ?”
” അയ്യോ ഇല്ല ” ദേവൻ കല്യാണിയെ വിളിക്കുവാൻ വേണ്ടി മൊബൈൽ എടുത്തു .
” വേണ്ട ..ഞാൻ മൂന്നാലു പ്രാവശ്യം വിളിച്ചു വിവരങ്ങൾ ചോദിച്ചാരുന്നു “
” സോറി ..ടെസ ..ഇന്നൽപം തിരക്കിലായി പോയി …തനിക്കറിയാല്ലോ ..”
” ഹ്മ്മ് …ആ മൂന്നു ഓഫറും നമ്മൾ സൈൻ ചെയ്തു അല്ലെ ദേവേട്ടാ ?”
” ഹ്മ്മ് “
” അപ്പൊ അത് കല്യാണി വന്നു കയറിയതിലുള്ള ഐശ്വര്യമാണോ …അതോ ഇന്നലെ ഞാൻ വന്നു കയറിയത് കൊണ്ടോ ?”
ദേവനെ ഒന്ന് രൂക്ഷമായി നോക്കി ടെസ തുടർന്നു
” നാണമില്ലേ ദേവേട്ടാ ..ഇങ്ങനത്തെ ഐശ്വര്യവും ഐശ്വര്യക്കേടും സാമ്യവും സമയ ദോഷവും ഒക്കെ നോക്കി നടക്കാൻ “
” സോറി ടെസ “
” ദേവേട്ടാ ..എനിക്കൊരു വാക്ക് തരുമോ ?”
ദേവൻ ടെസയെ സൂക്ഷിച്ചു നോക്കി
“ദേവേട്ട , കല്യാണി ഒരു പാവമാ ….എന്റെ കൂടെപ്പിറപ്പിനെ പോലെ ഒരു സ്നേഹം തോന്നുന്നു അവളോട് ..ദേവേട്ടൻ അവളുടെ പ്രസവം വരെ കൂടെ നിർത്തണം അത് കഴിഞ്ഞാലും ..”
ദേവൻ കാറിന്റെ സ്പീഡ് കുറച്ചു അവളെ നോക്കി
” പ്രസവം കഴിഞ്ഞാലും അവളെ സുരക്ഷിതമായൊരു സഥലത്തു ഏൽപ്പിക്കണം …അവൾ പറഞ്ഞ പോലെ ഒരു പക്ഷെ മഞ്ജു വിനെ അവൾ തിരിച്ചു കൊണ്ട് വരുമായിരിക്കും …എന്നാലും …ദേവേട്ടാ …ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ദേവേട്ടന് ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ അവളുടെ ഗർഭ ശുശ്രൂഷയും , പിന്നെ അവൾ പ്രസവിക്കുന്ന ആ കൊച്ചിനെയും ഒക്കെ കാണാൻ കൊതിയാകുമായിരുന്നില്ലേ “
” ഇല്ല ..ടെസ …കല്യാണി …അവൾ താനേ പോകുന്ന വരെ ദേവന്റെ അരികിൽ സുരക്ഷിത ആയിരിക്കും “
ദേവൻ ഹൗസിങ് കോളനിയിലേക്ക് കാർ തിരിച്ചു .
കാർ പോർച്ചിൽ നിർത്തി ഇറങ്ങിയപ്പോൾ തന്നെ കല്യാണി വാതിൽ തുറന്നു പുറത്തേക്കു വന്നു