” നോക്ക് ദേവേട്ടാ അവൾടെ ചിരി …ശെരിക്കും ഒരു മാലാഖയെ പോലുണ്ട് അല്ലെ ?’
ടെസ പുറകിലെ ഡോർ തുറന്നു വാങ്ങിച്ച പാർസൽ എടുത്തു അകത്തേക്ക് കയറി , പുറകെ ദേവനും
‘ ടെസ ..ഇതെന്താ പാർസൽ ഇങ്ങോട്ട് എടുത്തെ ? തനിക്കു വീട്ടിലേക്കുള്ളതല്ലേ ?”
” ഹേയ് ..ഇതേ ഞങ്ങൾ പെണ്ണുങ്ങൾക്ക് ഈ ഗർഭകാലത്തു ഓരോ കൊതിയൊക്കെ തോന്നും ..നല്ല ഭർത്താക്കന്മാരില്ലെങ്കിൽ അതൊക്കെ നല്ല കൂട്ടുകാര് ചെയ്യും “
ദേവൻ ഒരു വിളറിയ ചിരി ചിരിച്ചു
” എടി കല്ലൂ ..ഇത് നീ പറഞ്ഞ നെയ് റോസ്റ് ..പിന്നെ ഇലുമ്പൻ പുളിയച്ചാർ ….അച്ചാറ് ഒപ്പിക്കാൻ കുറെ പാടുപെട്ടു …വല്ല നാരങ്ങയോ മാങ്ങയോ ആഗ്രഹിച്ചാൽ പോരായിരുന്നോ ?”
” അയ്യോ ചേച്ചി ..സോറി “
” ങും !! കുഴപ്പമില്ല ..പിന്നേയ് നിന്റെ കെട്ടിയോന് ഇഷ്ടം മസാല ദോശയാ അതുമുണ്ട് …..”
ടെസ അതും പറഞ്ഞു ദേവനെ നോക്കി .കൂടുതൽ ചമ്മാൻ നിൽക്കാതെ ദേവൻ ഡ്രെസ് മാറാൻ വേണ്ടി അകത്തേക്ക് കയറി
” എടോ …..താൻ ഒത്തിരി ലേറ്റ് ആകാതെ പോകാൻ നോക്ക് ..അതോ ഞാൻ കൊണ്ട് വിടണോ ?
” ഹോ ..എന്റെ പൊന്നോ ..ഞാൻ പൊക്കോളാമെ …എന്നെ പറഞ്ഞു വിടാൻ എന്തൊരു തിരക്ക് ? കെട്ടിയോനും കെട്ടിയോൾക്കും കൂടി സൊള്ളാൻ ആയിരിക്കും “
ടെസ്സയോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ദേവൻ മറുപടി ഒന്നും പറഞ്ഞില്ല
” ടെസെച്ചി …ഇന്ന് പോകണ്ട ..ഇന്നിവിടെ കിടക്കാം ..അവിടെ ആരുമില്ലന്നല്ലേ രാവിലെ പറഞ്ഞെ “
” അയ്യോ ..മോളെ പോണം ..”
” വേണ്ട …ഇന്നിവിടെ കിടക്കാം ..പോകണ്ടാന്നു പറ ദേവേട്ടാ ..” കല്യാണി ദേവന്റെ നേർക്ക് തിരിഞ്ഞു .. ഒത്തിരി നാളായി ഒരാളെ കൂട്ട് കിട്ടിയതിന്റെ ആഹ്ലാഹത്തിൽ ആയിരുന്നു കല്യാണി
ദേവൻ മറുപടി ഒന്നും പറഞ്ഞില്ല
” കണ്ടോ കല്ലൂ …പറയണ്ട ആളൊന്നും പറഞ്ഞില്ല ..പിന്നെ ഞാനിവിടെ കിടക്കുവാണേൽ നിന്റെ കെട്ടിയോന്റെ കൂടെ കിടക്കും സമ്മതമാണോ ?’
ടെസ അവരെ ചൊടിപ്പിക്കാൻ പറഞ്ഞു
” കിടന്നോ …” കല്യാണി ചാടി പറഞ്ഞു
ദേവൻ അവളെ നോക്കി കണ്ണുരുട്ടി
” ഓഹ് …അല്ലെങ്കിലും നമ്മളോടൊക്കെ ആര് പറയാൻ ” ടെസ സ്വയം പറഞ്ഞു കൊണ്ട് ദേവന്റെ ബെഡ്റൂമിലേക്ക് നീങ്ങി
“ടെസെച്ചി ഞാൻ മാറാൻ എന്തെങ്കിലും എടുത്തോണ്ട് വരാം ‘