ഭാഗ്യദേവത 2
Bhagyadevatha Part 2 bY Freddy Nicholas | Previous Part
ങാ…. അപ്പൊ.. ഞാൻ അവളെപ്പറ്റി വിശദമായി ഒന്നും പറഞ്ഞില്ല…. വായനക്കാരുടെ മനസ്സിലും ചിലപ്പോൾ ആശങ്കകൾ ജനിച്ചേയ്ക്കാം… ഹിസ്റ്ററി മാത്രം മുഴുവൻ പറയുമ്പോൾ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ, ഒരുതരം ബോറഡിപ്പിക്കുന്ന പരിപാടി ആയിപ്പോകും എന്നോർത്താണ് , ഇത് ഇടയ്ക്കിടെ വച്ചു കാച്ചുന്നത്
യഥാർത്ഥത്തിൽ എന്റെ കൂടപ്പിറപ്പ്,…അഥവാ ചേച്ചി എന്നൊക്കെ ഞാൻ നാഴികക്ക് നൂറു വട്ടം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, എന്റെ അച്ഛന്റെ മൂത്ത ജേഷ്ടന്റെ സീമന്തപുത്രിയാണ് ഈ കാണുന്ന കഥാപാത്രം. എന്ന് വച്ചാൽ (cousin.) പണ്ട് കാലത്തു വീട്ടിലെ കഷ്ടപ്പാടുകളിൽ നിന്നും കുടുംബത്തെ രക്ഷിക്കാനായിട്ട്, ജോലി തേടി നാടുവിട്ടു, ബോംബെക്ക് (ഇന്നത്തെ മുംബൈ) പോയ കുടുംബം സ്നേഹിയാണ്, രാജൻ “വലിയച്ഛൻ,” നല്ല വിദ്യാ സമ്പന്നനും, സുമുഖനുമായ പുള്ളി, നല്ലൊരു കമ്പനിയിൽ ജോലി കിട്ടി, മാന്യമായ ജോലിക്ക് മാന്യമായ ശമ്പളം…. ജോലി ചെയ്യുന്ന കമ്പനിയിലെ MDയുമായി വല്യച്ഛൻ വളരെ പെട്ടെന്ന് തന്നെ വളരെ അടുത്ത സുഹൃത്തുക്കളായി. ആ സഹാർദ്ദത്തിന്റെ പേരിൽ എംഡി യുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു നിത്യ സന്ദർശകനായി പുള്ളി…. അങ്ങനെ ഈ MD. തലേക്കെട്ട് കാരൻ ” മനീന്ദർ “സിങ്ന്റെ മകളായ “നവ്‌നീത് കൗർ” എന്ന പക്കാ പഞ്ചാബിച്ചിയുമായി, കൊടിയ പ്രേമത്തിലായി. അവസാനം പുള്ളിക്കാരിയെ അടിച്ചുമാറ്റി കൊണ്ടുപോയി കല്യാണം കഴിച്ചു.. ഭീഷണി ഭയന്ന്, കുറെ കാലം ഒളിവിൽ താമസിച്ചു… ബോംബെയിൽ തന്നെ ഒളിവിലായത് കൊണ്ട് ഞങ്ങളുടെ തറവാട്ടിലൊന്നും ഈ വിശേഷം ആർക്കുമറിയില്ലായിരുന്നു…
വെറും ഒന്നരവർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു, അവരുടെ ദാമ്പത്യത്തിന്. ആ ദാമ്പത്യവല്ലരിയിലെ കുഞ്ഞിക്കാലാണ്, “എന്റെ ചേച്ചി”….
അങ്ങനെ, മതം മാറി കല്യാണം കഴിച്ചതിന്റെ പേരിൽ അവരുടെ വീട്ടുകാർക്ക് ആ കൗർ നോട് മുഴുത്ത പകയായി,… ശത്രുതയായി (സിക്ക് മതം ഏറെക്കുറെ അങ്ങനെയാണ്..).