അജ്ഞാതന്‍റെ കത്ത് 7

Posted by

“ഇവയിലെല്ലാം തന്നെ ഡെഡ്ബോഡിയോ ആളോ മിസ്സിങ്ങാണ് അല്ലേ വേദാ?”

“അതെ. “

ഫോൺ റിംഗ് ചെയ്തു.ശിവാനി അന്നു വിളിച്ച നമ്പർ.ഞാനന്ന് തന്നെ അത് സേവ് ചെയ്തിരുന്നു.

“ഹലോ ,”

“വേദ
ശിവഗിരി മഠം
ആയുർവേദ സുഖചികിത്സ കേന്ദ്രം
മുത്തങ്ങ
വയനാട്
എത്രയും വേഗം എത്തുക. കേസിനു ആവശ്യമായവ കിട്ടും.”
ഫോൺ കട്ടായി .

തല മുന്നിലെ സീറ്റിൽ ചെന്നിട്ടിച്ചപ്പോൾ കണ്ണിൽ പൊന്നീച്ച പറഞ്ഞു.

“സർ അപകടം”
പ്രശാന്തിന്റെ ശബ്ദം. അതെ കാറിനു കടന്നു പോവാതിരിക്കാൻ വിലങ്ങനെ ഒരു വാഹനം കിടക്കുന്നു.ഹൃദയം പടപടമിടി തുടങ്ങി. അലോഷ്യസ് ശബ്ദിക്കുന്നില്ല

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്നേ പ്രശാന്ത് കാർ റിവേഴ്സിൽ എടുത്തു.

“വേദാ സീറ്റ് ബെൽട്ടിടൂ “

പ്രശാന്തിന്റെ നിർദ്ദേശം.തുടർന്നവൻ അതിസമർത്ഥമായി കാർ തിരിച്ചു വന്ന വഴിയെ തിരിച്ചു.
അലോഷി അപ്പോഴും കണ്ണടച്ചിരിക്കുകയായിരുന്നു.

“വേദാ ആ വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരു സ്ത്രീയാണ്.”

പ്രശാന്തിന്റെ ശബ്ദം.
ഞാൻ തിരികെ നോക്കി പിന്നിൽ അപ്പോഴും ആ കാറുണ്ടായിരുന്നു.
സിറ്റിയിലെ തിരക്കിലേക്ക് ഞങ്ങളുടെ കാർ കയറിയതോടെ പിന്നാലെ വന്ന വാഹനം കാണുന്നുണ്ടായില്ല.

“വേദാ മുത്തങ്ങയ്ക്ക് പോകുവല്ലേ?”

പെട്ടന്നുള്ള അലോഷിയുടെ ചോദ്യം എന്നെ ഞെട്ടിച്ചു.

ങ്ങേ ഹ്….?! ങ്ങാഹ”

ഞാൻ മൂളി.

“സർ എനിക്കൊന്ന് വീട്ടിൽ പോവണം എന്നിട്ടാവാം യാത്ര.”

അനുമതി കിട്ടി. ഒന്നു കുളിക്കണം.അതായിരുന്നു മനസിൽ, വീടെത്തി കുളിച്ചിറങ്ങി ബാഗിൽ ഒരു ജോഡി ഡ്രസ്സും അത്യാവശ്യ സാധനങ്ങളും ക്യാമറയും എടുത്തു വെച്ചു ഇറങ്ങി.
മുറ്റത്ത് കാറിനു സമീപത്ത് നിന്ന് അലോഷ്യസ് സിഗരറ്റ് വലിക്കുകയായിരുന്നു അപ്പോൾ.

കാറിൽ കയറി ഞങ്ങൾ യാത്ര തുടർന്നു.സാബുവിനെ വിളിച്ച് ഈ ആഴ്ച പ്രോഗ്രാം നടത്താൻ സാധിക്കില്ലെന്നും പകരം മറ്റേതെങ്കിലും പ്രോഗ്രാം ചെയ്യാനും നിർദ്ദേശം കൊടുത്തു.
കോഴിക്കോടിറങ്ങി ഫുഡ് കഴിച്ച് വീണ്ടും യാത്ര തിരിച്ചു.

“വേദ ട്രക്ക് ഡ്രൈവർ അവിനാഷിന്റെ ബോഡി അന്ന് കിട്ടിയില്ലാലോ?”

അലോഷിയുടെ ചോദ്യം.

” ഇല്ല. അത് കൊക്കയിലേക്ക് മറിഞ്ഞ ട്രക്കിനൊപ്പം നഷ്ടപ്പെട്ടു.”

” അവന്റെ ഭാര്യാ ?”

അവൾ മിസ്സിംഗാണ്.”

“മാനസിക രോഗിയായിരുന്നു ല്ലേ അവർ? “

“അവിനാഷിന്റെ മരണത്തോടെ അവർ ചില പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. “

” പരസ്പര വിരുദ്ധമെന്നു പറഞ്ഞാൽ……?”

” അവരുടെ ഭർത്താവ് അവിനാഷ് മരിച്ചില്ലെന്നും രാത്രികാലങ്ങളിൽ അവിടെ വരാറുണ്ടെന്നും. ദൂരെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും മറ്റും “

“വേദയ്ക്കിതിൽ എന്ത് തോന്നുന്നു ഇപ്പോൾ?”

“സാറെന്താ പറഞ്ഞു വരുന്നത്?”

“വേദ അവിനാഷ് മരിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ ഭാര്യ പറഞ്ഞത് ശരിയായിരിക്കാം. അവൻ രാത്രി അവളെ കാണാൻ വന്നിട്ടുണ്ടാവാം. അവന്റെ കൂടെയാവാം അവൾ പോയത് “

എന്റെ കണ്ണു തള്ളി.

Leave a Reply

Your email address will not be published. Required fields are marked *