അജ്ഞാതന്‍റെ കത്ത് 7

Posted by

അലോഷി പോക്കറ്റിൽ നിന്നും ചെറിയ ഒരു കമ്പിയെടുത്ത് വളച്ച്. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ലോക്ക് മാറി.അലോഷിയും പിന്നാലെ പ്രശാന്തും അകത്ത് കടന്നു. മുറിയിലേക്ക് കടക്കാനാഞ്ഞ എന്റെ ഷോൾഡറിൽ ഒരു കൈ പതിഞ്ഞു. ശത്രുവിന്റെകൈ. അവയെന്നെ പിന്നിലേക്ക് വലിച്ചിട്ടതിനു ശേഷം ഒരു കൈയാൽ എന്റെ വായ പൊത്തി

“ശബ്ദിക്കരുത്. ശത്രുവല്ല മിത്രമാണ് “

എന്റെ ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. എന്നെ മുറുക്കി പിടിച്ച കൈ അയഞ്ഞു.

രേഷ്മ!
തൊട്ടു മുന്നേ റോഷനോട് സംസാരിച്ചിരുന്നവൾ.
എന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു.

“വേദമേഡം വരൂ “

എന്റെ പേരിവൾക്കെങ്ങനെയറിയും? ഇവളെങ്ങോട്ടാണ് കൊണ്ടുപോവുന്നത്.
ഞാൻ പിന്തിരിഞ്ഞ് അലോഷി കയറി പോയ മുറിയിലേക്ക് നോക്കി.

“പേടിക്കേണ്ട. റോഷൻ ഇനി രാവിലെയെ വരൂ.”

എന്നിട്ടും എന്നിലെ ഭയം മാറിയിരുന്നില്ല. ഒരു ചെറിയ മുറിയിൽ അവൾ എന്നെയും കൊണ്ടെത്തി.സിംഗിൾ ബെഡ് ഒരു ചെറിയ മേശ ചുവരിലെ ഒരാൾ പൊക്കമുള്ള ഷെൽഫ് കൂടാതെ ചെറിയ ഒരു ടേബിൾഫാനും അറ്റാച്ച്ഡ് ബാത്റൂം.

“നിങ്ങൾ അകത്ത് കടന്നത് ഞാൻ കണ്ടിരുന്നു. അതിനാലാണ് പിന്നാലെ വന്നത്. രക്ഷകരാണോ ശിക്ഷകരാണോ എന്നറിയില്ലായിരുന്നു. മേഡത്തെ കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു വന്നു.വ്യാഴാഴ്ച പ്രോഗ്രാം സ്ഥിരമായി കാണാറുണ്ടായിരുന്നു ഞാൻ “

അങ്ങനെയാണിവൾ എന്നെ തിരിച്ചറിഞ്ഞത്.

“എനിക്കിവിടുന്നു രക്ഷപ്പെടണം ഒരു വലിയ ചതിയിലാണ് ഞാൻ. ഇവിടെ നിയമത്തിനെതിരായി എന്തൊക്കെയോ നടക്കുന്നുണ്ട്. നിങ്ങൾ പുറത്തുള്ളതറിഞ്ഞിട്ടാണ് ഞാൻ റോഷനോട് അങ്ങനെ സംസാരിച്ചത്.”

എനിക്ക് ചെറുതായി ധൈര്യം വന്നു തുടങ്ങി.

” അതിനുള്ളിൽ എന്താണ് നടക്കുന്നത്?”

ഞാനവൾക്ക് അഭിമുഖമായി നിന്നു.

“വ്യക്തമായി അറിയില്ല. എന്റെ സംശയമെന്തെന്നാൽ അവ മനുഷ്യന് ദോഷമായ മയക്കുമരുന്നാണെന്നാണ്.?”

“ആരാണിതിന്റെ ഹെഡ്?”

“TBസാർ. പക്ഷേ അതാരാണെന്ന് ഞാനിന്നു വരെ കണ്ടിട്ടില്ല. ഞാൻ കാണുന്നത് തുളസി മേഡത്തെയാണ്”

തുളസി !
സജീവിന്റെ ഭാര്യ!

” ഇവിടെ എന്താണ് നടക്കുന്നത്.? രേഷ്മ പറയാമോ?”

” പറയാം എന്നെപ്പോലെ വേറെ അഞ്ചു പെൺകുട്ടികൾ കൂടെ ഇവിടുണ്ട്.ഗതികേട് കൊണ്ട് വന്ന് പെട്ടു പോയവർ.”

” രേഷ്മ ഇവിടെ എങ്ങനെയെത്തി?”

” അഞ്ച് മാസം മാസം മുന്നേ ആയുർവേദ നഴ്സിംഗ് പൂർത്തിയാക്കിയിരിക്കുമ്പോഴാണ് പത്രത്തിൽ ഒരു പരസ്യം കണ്ടത്. അതിൽ കണ്ട നമ്പറിൽ വിളിച്ചു ഇന്റർവ്യൂ നടത്തി.രണ്ട് വർഷം കൂടുമ്പോൾ 15 ദിവസത്തെ ലീവ് എന്നുള്ള കരാറിൽ ഒപ്പുവെച്ചത് വീട്ടിലെ കഷ്ടപ്പാട് ഒന്നുകൊണ്ട് മാത്രമാണ്. “

” എവിടെ വെച്ചായിരുന്നു ഇന്റർവ്യൂ .? ആരാണ് ഇന്റർവ്യൂ നടത്തിയത്?”

“കോട്ടയം മേരിമാതാ ആയുർവേദ ഫാർമസിയിൽ വെച്ച്.ഒരു തോമസ് ഐസക് സാറും, റോഷനും, ഡോക്ടർ സിറിയക്സാറും.”
തോമസും, റോഷനും ok ഇനി സിറിയക്?

“ഇവിടെ എത്രരോഗികളുണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *