തെളിവുകൾ തേടി അലയുന്ന എന്നെ തേടി അവൾ ഇങ്ങോട്ട് വരികയായിരുന്നു. എനിക്കാവശ്യമുള്ള എല്ലാ വിവരങ്ങളും അവൾ നൽകിയ അന്നു ഉച്ചമുതൽ അമൃത മിസ്സിംങ്ങാണ്. അവളെ തേടിയാണ് ഞാനിവിടെ എത്തിയത്. അവളെ കാണാതായ ദിവസം ഫാർമസിയിൽ നിന്നും അവൾ പോയത് തോമസ് ഐസക്കിന്റെ കാറിലാണെന്നറിഞ്ഞപ്പോൾ എനിക്കപകടം മണത്തു. അപ്പോഴാണ് വേദയുടെ വീട്ടിലെകമ്പികുട്ടന്.നെറ്റ് വാട്ടർ ടാങ്കിൽ നിന്നും ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയത്. ഞാനതറിഞ്ഞ ദിവസം ഹോസ്പിറ്റൽ മോർച്ചറി സന്ദർശിച്ചു. അത് അമൃത ആയിരുന്നില്ല. അമൃത എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു എനിക്ക്. ഇപ്പോ എനിക്കാ വിശ്വാസം നഷ്ടമായി. “
കുഴിയിലേക്ക് നോക്കിയാണയാൾ പറഞ്ഞത്.
“കണ്ടെത്തിയ രേഖകൾ എവിടെ?”
ഞാൻ ചോദിച്ചു.
“അതെല്ലാം അവർ പിടിച്ചെടുത്തു. ഇന്നലെ വൈകീട്ട് കോട്ടയത്തുനിന്നും ഞാൻ തോമസിനെ പിൻതുടർന്നു വന്നു. പനമ്പള്ളി നഗറിലെ തോമസിന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയ തോമസിനെ കാത്ത് ഏറെനേരം വെയിലു കൊണ്ടു. പിന്നീട് കാർ വന്നു ഞാൻ വീണ്ടും തോമസിനെ ഫോളോ ചെയ്തു.പെരുമ്പാവൂർ കഴിഞ്ഞപ്പോൾ തോമസ് റോഡിനു വിലങ്ങായി കാർ തിരിച്ചിട്ടു തൊട്ടു പിന്നിൽ മറ്റൊരു കാർ കൂടി ഉണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയവർ എന്നെ ബൈക്കിൽ നിന്നും വലിച്ചിറക്കിയത് മാത്രം ഓർമ്മയുണ്ട്. ഓർമ്മ വരുമ്പോൾ ഞാൻ ഈ മുറിയിലാണ്.”
“ഇവിടെ ഇങ്ങനെ ബോഡി മറവ് ചെയ്ത കാര്യം എങ്ങനെ മനസിലായി?”
അലോഷിയുടെ ചോദ്യം.
“ഇന്നു രാവിലെ അവർ സംസാരിക്കുന്നത് കേട്ടു.അടുത്ത ദിവസം കിച്ചന്റെ ടൈൽപണി കൂടി നടന്നാൽ ഈ ബോഡികൾ നമുക്കെതിരെ ഒരിക്കലും വരില്ലെന്നു .അപ്പോൾ എനിക്കുറപ്പായി.അമൃത ഇവിടെ ഉണ്ടെന്ന്.”
പുറത്ത് വാഹനത്തിന്റെ ശബ്ദം. സ്റ്റുഡിയോ വാഹനമായിരുന്നു. ജോണ്ടി തുറന്നു കൊടുത്ത ഗേറ്റ് വഴി അതിൽ നിന്നും അരവിയും ഒന്നു രണ്ട് പേരും അകത്തേയ്ക്ക് കടന്നു.
സാറ്റലൈറ്റുകൾ റെഡിയാക്കി ഞാൻ അലോഷിയെ തിരഞ്ഞു. പക്ഷേ അലോഷി അവിടെങ്ങും ഇല്ലായിരുന്നു.പ്രശാന്തിനോട് കാര്യം തിരക്കിയപ്പോൾ
“സർ പുറത്തുണ്ട്. മീഡിയയ്ക്കു മുന്നിൽ വരാൻ ഇപ്പോൾ നിർവ്വാഹമില്ലെന്നു പറയാൻ പറഞ്ഞു. “
എവിടെയോ ഒരു കല്ലുകടി വീണ്ടും .
ചാനൽ ഒരുങ്ങി.ഞാൻ സമയം നോക്കി 11.17 pm.കഴിഞ്ഞു.11.30 നുളള ന്യൂസിനു മുന്നേ വിവരം ഫുൾ പോകണം. ഒരു സ്പെഷ്യൽ ബുള്ളറ്റിൻ.
ന്യൂസ് റീഡർ സുധീപ് കുമാർ പ്രോഗാമിലെ ചില മാറ്റങ്ങളെക്കുറിച്ച് ക്ഷമയോടെ പറയാൻ തയ്യാറായി. ലൈവ് റെഡിയായി.
” ക്ഷമിക്കണം ഒരു സ്പെഷ്യൽ ന്യൂസ് തത്സമയം പ്രക്ഷേപണം ചെയ്യേണ്ടതായി വന്നിരിക്കുന്നു.ചില സുപ്രധാന വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കേണ്ട ആവശ്യം നേരിട്ടതിനാൽ പരിപാടിയിൽ ചില മാറ്റങ്ങൾ എടുക്കേണ്ടി വന്നു. പെട്ടന്നുള്ള ഈ മാറ്റം എന്താണെന്ന് നമുക്ക് വേദപരമേശ്വറിനോട് ചോദിക്കാം. പെരുമ്പാവൂര് നിന്ന് വേദപരമേശ്വർ നമ്മോടൊപ്പം ചേരുന്നതാണ് എന്താണ് വേദപരമേശ്വർ നിങ്ങൾക്ക് പറയാനുള്ളത് ”
ഞാൻ മൈക്ക് നേരെ പിടിച്ചു തൊണ്ട ശരിയാക്കി ജോണ്ടിയുടെ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി തുടർന്നു.