” സുധീപ് കുമാർ ഞാനിപ്പോൾ നിൽക്കുന്നത് പെരുമ്പാവൂരിലെ പൗരപ്രമുഖനായ എൽദോയുടെ മാതൃസഹോദരനായ അലക്‌സാണ്ടറുടെ വീട്ടിലാണ്.ഞാനും എന്റെയൊരു സുഹൃത്തും കുറച്ചു മുന്നേ ഒരു സംശയത്തിന്റെ പേരിലാണ് ഈ വീട്ടിൽ കയറിത്.”
” എന്ന് സംശയത്തിന്റെ പേരിലാണ് വേദപരമേശ്വർ അവിടെ എത്തിയത് വേഗം പറയു”
” സീനാ ബേബി കൊലക്കേസ് പ്രതി കുര്യച്ചൻ ഈ വീട്ടിൽ ഒളിച്ചു താമസിക്കുന്നു എന്നതായിരുന്നു ഞാൻ കേട്ട…”
” എന്നിട്ട് കുര്യച്ചനെ കണ്ടു പിടിച്ചോ വേദാ? കണ്ടു പിടിച്ചെങ്കിൽ അദ്ദേഹമെവിടെ? അദ്ദേഹം തന്നെയാണ് സീനാ ബേബിയെ കൊന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞോ? അദ്ദേഹം കുറ്റവാളിയെങ്കിൽ എന്ത് കൊണ്ട് അറസ്റ്റ് നടക്കുന്നില്ല?”
“സുധീപ് കുമാർ അദ്ദേഹം അകത്തെ മുറിയിൽ ഉറക്കത്തിലാണ്. നമുക്ക് അങ്ങോട്ട് പോകാം.”
“പുറത്ത് ഇത്രയധികം ബഹളം ഉണ്ടായിട്ടും അവരെങ്ങനെ ഉറങ്ങുന്നു വേദാ പരമേശ്വർ? “
സുധീപിന്റെ ആ ചോദ്യം ഞാനും പല തവണ ചോദിച്ചതാണ്. രണ്ടു പേരും വല്ലാത്ത ഉറക്കം തന്നെ ഇടയ്ക്ക് അവർക്ക് ജീവനുണ്ടോ എന്നു പോലും സംശയിച്ചു.ഉയർന്നു താഴുന്ന നെഞ്ചിലെ ശ്വാസോഛാസം കൊണ്ടു മാത്രം ജീവനുണ്ടെന്നു വിശ്വസിച്ചു ഞാൻ.
ക്യാമറയിലൂടെ തോമസിനേയും കുര്യച്ചനേയും വിഷൻ മീഡിയ തുറന്നു കാട്ടി
” സുധീപ് കുമാർ നമ്മൾ കാണുന്നത് കുര്യച്ചനും കോട്ടയത്തെ മേരീമാതാ ആയുർവേദ ഫാർമസി ഉടമ തോമസ് ഐസക്കിനേയുമാണ്. “
“വേദ തോമസ് ഐസക്ക് എന്ന വ്യവസായ പ്രമുഖനും കുര്യച്ചനും തമ്മിൽ എന്താണ് ബന്ധം? സീനാ ബേബിയുടെ മരണത്തിൽ തോമസ് ഐസകിന്റെ കറുത്ത കൈകളുടെ പങ്കുണ്ടോ? “
“സുധീപ് കുമാർ ഇതിനെല്ലാം മറുപടി പറയും മുന്നേ ഞാൻ നിങ്ങൾക്ക് മുന്നിൽ മറ്റൊരാളെ പരിചയപ്പെടുത്താം.”
ക്യാമറ അരുൺജിത്തിനു നേരെ തിരിഞ്ഞു.
” ഇദ്ദേഹം അരുൺജിത്തെന്ന സാമൂഹ്യ പ്രർത്തകനാണ്. ഒറ്റയാൻ പോരാട്ടങ്ങളിലൂടെ സത്യത്തിന്റെ മുഖമുദ്ര ഉയർത്തിപ്പിടിച്ച പോരാളി .ഞങ്ങളിവിടെ എത്തുമ്പോൾ അദ്ദേഹത്തെ സ്റ്റോർ റൂമിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കാണുകയാണുണ്ടായത്.”
“കുര്യച്ചൻ കേസിൽ അരുൺജിത്ത് എങ്ങനെ വന്നു?വിശദമാക്കു വേദാപരമേശ്വർ “
” അദ്ദേഹത്തിന്റെ കാണാതെ പോയ സുഹൃത്തിനെ തേടി നടക്കുമ്പോൾ ശത്രുക്കൾ അദ്ദേഹത്തെ ഇവിടെക്കു കടത്തിക്കൊണ്ടുവന്നതാണെന്ന് എന്നദ്ദേഹം പറയുന്നു.?”
“ഏത് സുഹൃത്ത് ?ആരാണ് ശത്രു’?എന്തിനാണവർ കുര്യച്ചൻ താമസിക്കുന്നിടത്തേക്ക് കടത്തിക്കൊണ്ട് വരണം? പറയൂ “
” അതിനു മുന്നേ ഞാൻ നിങ്ങളെ ചില ദുർക്കാഴ്ചകളിലേക്ക് കൊണ്ടുപോവുകയാണ്.
ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി .ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി. തറയിലെ പാവയിൽ നിന്നും തുടങ്ങി ഹെയർ ബോയിൽ നിർത്തി.
പുറത്ത് പോലീസ് വാഹനം വന്നു നിൽക്കുന്ന ശബ്ദം.