ഒരു ഓണ്‍ലൈന്‍ സംഗമം
Oru Online Sangamam bY കുട്ടന് തമ്പുരാന്
എല്ലാവര്ക്കും നമസ്ക്കാരം …
ഇത് എന്റെ ആദ്യ കഥയാണ് ..തെറ്റു കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് ആദ്യം തന്നെ ഞാന്‍ അപേക്ഷിക്കുന്നു .. ചെറിയ ചെറിയ ലാഗുകള്‍ കാണും . നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ എന്റെ ആദ്യ കഥ ഇവിടെ തുടങ്ങുകയാണ് …..
പതിനൊന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാല്കനിയില്‍ ഇരുന്നു കോരി ചൊരിയുന്ന മഴ നോക്കി ചൂടുള്ള കാപ്പി കുടിച്ചുകൊണ്ട് ഇനിയുള്ള 4 ദിവസം എങ്ങനെ സമയം കളയും എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു റോഷന് . ഒറ്റക്കുള്ള താമസം തുടങ്ങിട്ട് ഇത് രണ്ടാമത്തെ വര്‍ഷമാണ് …
5 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ചേക്കേറിയത് ആണ് റോഷന് .. കൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ മുത്തശ്ശിക്ക് ഒരു കൂട്ടിനാണ് തന്നെ തന്റെ അച്ഛനും അമ്മയും ഡല്‍ഹിയില്‍ നിന്ന് പാര്‍സല്‍ ചെയ്തത് …ഒരു കണക്കിന് താന്‍ ആഗ്രഹിച്ചതും അത് തന്നെ ആണ്…. ആരും ഭരിക്കാന്‍ ഇല്ലാതെ കറങ്ങി നടക്കാന്‍ അവന് ഈ സമയം ഉപയോഗിച്ചു …. +2 നല്ല മാര്‍ക്കോടെ പാസ്സ് ആയതിനാല്‍ കൊച്ചിയിലെ തന്നെ മികച്ച ഒരു കോളേജില്‍ അഡ്മിഷന് കിട്ടുവാന്‍ ഒരു ബുദ്ധിമ്മുട്ടും ഉണ്ടായില്ല ….ഒന്നാം വര്‍ഷം അവസാനിച്ചപ്പോള്‍ ആണ് റോഷന്റെ മുത്തശ്ശി മരിക്കുന്നത് …പഠനത്തെ ബാധിക്കണ്ട എന്ന് കരുതി അവനെ അവിടെ തന്നെ താമസിക്കുവാന്‍ അവന്റെ അച്ഛന് അനുവദിച്ചു …രാവിലെ താന്‍ കോളേജില്‍ പോകുന്ന നേരത്ത് ,താക്കോല്‍ താഴെ സെക്യൂരിറ്റി റൂമില്‍ വയ്ക്കുനതിനാല്‍, അവിടെ ഒരു ചേച്ചി വന്നു വീടിലെ പണി എല്ലാം ചെയ്തു വയ്ക്കുനതിനാല്‍ ഫ്ലാറ്റ് വൃത്തി ആക്കുക എന്ന ഭാരത്തില്‍ നിന്നും അവന് രക്ഷപെട്ടു ..