ആക്ഷൻ ഹീറോ ബൈജു 1
Action Hero Baiju Part 1 bY Palwal Devan
“ നേരം വെളുത്താലും പോത്തുപോലെ കിടന്നുറങ്ങിക്കോളും. സ്കൂളിൽ പോവണമെന്ന് ഒരു വിചാരം വേണ്ടേ? അതെങ്ങനെയാ അച്ഛന്റെയല്ലേ മോൻ ”
രാവിലെതന്നെ മനുമോനെ ശകാരിക്കുന്ന രമ്യയുടെ ശബ്ദം കേട്ടാണ് ബൈജു കണ്ണ് തുറന്നത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്. ഡ്യൂട്ടിയുടെ ഭാഗമായി പലപ്പോഴും നേരത്തിനും കാലത്തിനും വീട്ടിൽ എത്താൻ ബൈജുവിന് കഴിയാറില്ല. ഉറങ്ങുന്നതും ഒരു നേരത്തായിരിക്കും. അതുകൊണ്ട് തന്നെ രാവിലെ എണീക്കുന്ന കാര്യം കഷ്ടമാണ്. കമിഴ്ന്ന് കിടന്നുകൊണ്ട് ബൈജു മെല്ലെ കണ്ണുകൾ ഇറുക്കി തുറന്നു. സമയം 7:45. ഇനിയും കിടക്കാൻ സമയമില്ലെന്ന് മനസിലായത്കൊണ്ട് അയാൾ മെല്ലെ കാലുകൊണ്ട് പുതപ്പ് എടുത്ത് മാറ്റി. മുണ്ട് എടുത്ത് ഒന്നുകൂടെ ഉറപ്പിച്ച് കുത്തി. എന്നിട് കട്ടിലിന്റെ അരികിലായി രമ്യ നേരത്തെ കൊണ്ടുവച്ചിരുന്ന കാപ്പി എടുത്ത് മനുമോന്റെ റൂമിലേക്ക് നടന്നു. അടുക്കളയിൽ നിന്ന് തട്ടും മുട്ടും കേൾക്കുന്നുണ്ട്. രമ്യ അടുക്കളയിൽ കാര്യമായ എന്തോ പണിയിലാണെന്നു അയാൾക്ക് മനസിലായി. അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു. ഒരു ബ്രൗൺ നിറത്തിലുള്ള ചുരിദാറും ധരിച്ച് കുളി കഴിഞ്ഞ് നനഞ്ഞ മുടി തോർത്തുമുണ്ട് വെച്ച് കെട്ടി വെച്ചുകൊണ്ട് നിന്ന് ദോശ ചുടുന്ന രമ്യയെ കണ്ടപ്പോൾ അയാൾ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു. അവൾ ജനാലക്ക് അഭിമുഖമായാണ് നിൽക്കുന്നത്. ധൃതിയിൽ ദോശ ചുടുന്നതിനിടയിൽ പുറകിലൂടെ ബൈജു വരുന്നത് അവൾ കണ്ടില്ല. സൂര്യന്റെ പ്രഭാതകിരണങ്ങൾ അവളുടെ പറന്നു നിൽക്കുന്ന മുടിയിഴകളിൽ തട്ടി ചിതറി. കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വെള്ളം അവളുടെ ചുരിദാറിന്റെ പുറകുവശം ചെറുതായി നനച്ചിരുന്നു. അവളുടെ ഇറുകിയ ചുരിധാറിനുള്ളിൽ ബ്രായുടെ വള്ളി പുറത്തേക്ക് കാണാമായിരുന്നു.സിനിമാ നടി രമ്യ നമ്പീശനെ പോലെ ആയിരുന്നു ബൈജുവിന്റെ രമ്യയും.