ആക്ഷൻ ഹീറോ ബൈജു 1

Posted by

തലയിലെ കെട്ടു  മെല്ലെ അഴിഞ്ഞുവീണു. പുറം മറഞ്ഞ് കിടക്കുംവിധം അവളുടെ നനഞ്ഞ മുടി സ്വതന്ത്രമായി. പെട്ടെന്ന് അവൾ അയാളെ തള്ളിമാറ്റി. “കണ്ടില്ലേ ദോശ കരിഞ്ഞുപോയി. സർ ഒന്ന് പോയാട്ടെ. എനിക്കിവിടെ പണിയുണ്ട്” അതും പറഞ്ഞ് അവൾ തിരിഞ്ഞുനിന്ന് ദോശ ചുടൽ തുടർന്നു. അയാൾ വീണ്ടും അവളെ പുറകിൽ നിന്നും കെട്ടിപിടിച്ച് ആ മുടിയിൽ മുഖം പൂഴ്ത്തി മൂക്ക് വിടർത്തി മണത്തു. രമ്യയുടെ വികാരം ഉണർന്നിരുന്നെങ്കിലും മനുമോൻ അപ്പുറത്ത് ഉണ്ടെന്ന ചിന്തയും, സമയത്ത് ആഹാരം റെഡി ആക്കണം എന്നുള്ള ചിന്തയും കൂടെ അവളുടെ മനസിലേക്ക് വന്നു. നെയ് പുരണ്ട ചെറിയ ചൂടുള്ള ചട്ടുകം അവൾ മെല്ലെ അയാളുടെ കയ്യിൽ മുട്ടിച്ചു. “ഹാ!” പെട്ടെന്നുള്ള പൊള്ളൽ അയാളെ ഞെട്ടിച്ച് കളഞ്ഞു. ആ തക്കം ഉപയോഗിച്ച് രമ്യ അവിടെ നിന്ന് മാറി അയാളുടെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ച് അയാളുടെ കയ്യിൽ കൊടുത്തു. എന്നിട്ട് പോയി കുളിക്കാനുള്ള ഓഡർ പാസ്സാക്കി. ബൈജു അവളുടെ തലയിൽ നിന്ന് അഴിച്ച തോർത്ത് എടുത്ത് തോളിൽ ഇട്ട് മെല്ലെ ബാത്റൂമിലേക്ക് നടന്നു.

കല്ല്യാണം കഴിഞ്ഞിട്ട് 3 വർഷം ആയതേ ഒള്ളു. ഡിപ്പാർട്മെന്റിലെ ഒട്ടുമിക്ക ഓഫിസർമാക്കും പ്രയങ്കരനാണ് ബൈജു. ഈ മൂന്ന് വർഷത്തിനിടക്ക് തന്നെ 3-4 തവണ സ്ഥലം മാറ്റം കിട്ടി. അതെങ്ങനെയാ എവിടെപ്പോയാലും എന്തെങ്കിലും ഏടാകൂടം എടുത്ത് തലയിൽ വെക്കലാണല്ലോ ഏമാന്റെ പണി. രമ്യ ആലോചിച്ചു. ഇവിടെ വന്നിട്ട് 2 ദിവസം ആവുന്നതേയുള്ളു. ഒരു ഗ്രാമപ്രദേശമാണ്. വലിയ തിരക്കും ബഹളവും ഒന്നുമില്ല. ചുറ്റും സ്നേഹസമ്പന്നനായ അയൽക്കാരും. രമ്യക്ക് പുതിയ സ്ഥലം പൊതുവെ പിടിച്ച മട്ടാണ്. മനുമോൻ ബ്രഷ് ചെയ്ത് കഴിക്കാൻ വന്നിരുന്നു. അവനു ദോശ വിളമ്പി കൊടുക്കുന്നതിനിടക്ക് ബൈജുവും കുളിച്ച് റെഡി ആയി വന്നു. രമ്യ മെല്ലെ ബൈജുവിന്റെ അടുത്ത് ചെന്ന് ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊടുത്തതുകൊണ്ട് പറഞ്ഞു. “പിന്നേ.. ” “ങും.. ” ബൈജു അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മൂളി. “ഇവിടെയെങ്കിലും പ്രശനങ്ങൾ ഒന്നും ഉണ്ടാക്കരുത്. എത്രാമത്തെ തവണയാ നമ്മൾ വീട് മാറുന്നത്. മനുമോന്റെ പഠിത്തം ഒക്കെ എങ്ങനെയാന്നെന്ന് നിങ്ങൾക്ക് അറിയണ്ടല്ലോ. ” അവളുടെ അരക്കു ഇരുവശത്തും കൈകൊണ്ട് പിടിച്ചുകൊണ്ട് ബൈജു പറഞ്ഞു. “മാഡം, മാഡത്തിന്റെ ഭർത്താവ് ഒരു പോലീസ് ഓഫീസർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *