നാലുമണിപ്പൂക്കൾ 3 [ഷജ്നാദേവി]

Posted by

‘സന്തോഷിക്കട്ടെ ചെക്കൻ.പക്ഷേ, അത്..,അത് നടക്കാൻ പാടില്ല! പിന്നെയവൻ എന്റെയടുത്ത് വരില്ല. അത്രയ്ക്ക് അസൂയപ്പെടുത്തുന്ന നിറവും ഭംഗിയുമാണ് പെണ്ണിന്. അവളെക്കണ്ടാൽ പെണ്ണുങ്ങൾക്ക് തന്നെ വല്ലതുമൊക്കെ തോന്നും. എന്നാലും രണ്ടുപേരും നല്ല ചേർച്ചയുള്ള കുട്ടികളാണ്. അവരുടെ ഇടയിൽ കയറി ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ പതിയെ നടന്നു.

സംഗീത അവനോട് യാത്രചൊല്ലി കുട്ടിപ്പട്ടാളം നിറഞ്ഞ നാലുകെട്ടിലേയ്ക്ക് നടന്നു കയറുന്നത് കണ്ട പാർവ്വതിക്ക് സംഗതി പിടികിട്ടി.

“എന്തായീ? ഒപ്പിച്ച്ട്ത്തല്ലേ?”

“ഉം.. അവളാകെ നാണിച്ച് മുറിയിലേയ്ക്ക് കയറി കതകടച്ചു.”

അന്ന് പാർവ്വതിയോട് പറയാതെ അടുത്ത വീട്ടിലേയ്ക്കെന്ന് പറഞ്ഞ് സംഗീത പോയത് പാർവ്വതിയിൽ സംശയമുണ്ടാക്കി.

‘എങ്ങോട്ടാവും അവൾ പോകുന്നത്?’‌ അവളുടെയാ പോക്ക് പന്തിയല്ലെന്ന് കണ്ട പാർവ്വതി ആടിനെയഴിക്കാനെന്ന് അമ്മയോട് പറഞ്ഞ് ദൂരെയായി അവളെ അനുഗമിച്ചു. അവൾ വാഴത്തോട്ടത്തിലേയ്ക്ക് കയറിയതിൽ ഏകദേശം കാര്യം പിടികിട്ടി. പാർവ്വതി ശബ്ദമുണ്ടാക്കാതെ കിണറ്റിൽ കരയോട് ചേർന്ന് വാഴയില താഴ്ത്തി മറഞ്ഞു നിന്നു.
സംഗീത അസ്വസ്ഥയായി ചുറ്റും നോക്കിക്കൊണ്ടിരിക്കേ അതാ വരുന്നു കാത്തിരുന്നവൻ! അംജദിനെ കണ്ട് പാർവ്വതിക്ക് സമാധാനമായി. വേറാരെങ്കിലുമായിരുന്നെങ്കിൽ‌ അവൾ സശയിച്ചേനേ. നടന്നു വരുന്ന അംജദിനെ അവൾ ഓടിച്ചെന്ന് വിളിച്ച് തോട്ടത്തിനുള്ളിലേയ്ക്ക് കയറി. അവർ ഒന്നും മിണ്ടാതെയങ്ങിനെ നിൽക്കുന്നത് കാണാനെന്ത് ചന്തം! ശരിക്കും ചേരേണ്ടവർ തന്നെ. അവർ എന്തൊക്കെയോ സംസാരിക്കാനൊരുങ്ങുന്നു. പക്ഷേ വ്യക്തമായി കേൾക്കില്ലല്ലോ എന്ന് കണ്ട് അവൾ രണ്ടു ചുവടുകൂടിയടുത്തു. ഇപ്പോൾ വ്യക്തമായി കേൾക്കാം.

“അംജദേ പേടിണ്ടാ അനക്ക്?”

“ഇല്ല അനക്ക്ണ്ടാ?”

“ഉം..ഹും” അവൾ തലയാട്ടി മൊഴിഞ്ഞു.

“എന്താ പറയാള്ളത് സംഗീതേ?”

“ഇന്റെ കൈയൊന്ന് പിടിക്കോ അംജദേ?”അവളാശയിൽ കൈനീട്ടിയവനെ ക്ഷണിച്ചു. അവനവളോട് ചേർന്നിരുന്ന് അവളുടെ ഇടത് കൈ തന്റെ വലതു കയ്യിൽ കോരിയെടുത്തു.

” ഇന്നെ മറക്കോ സംഗീതേ?”

“ഒരിക്കലുല്ല”

Leave a Reply

Your email address will not be published. Required fields are marked *