‘വേണ്ട’ വെ്ട്ടിമുറിക്കുംപോലെ അഞ്ജലിയുടെ മറുപടി.
ആ എതിർപ്പൊന്നും അവർ കാര്യമായെടുത്തില്ല.അഞ്ജലിയുടെ കൈകളിൽ അവർ മൈലാഞ്ചിയിട്ടു, പാൽനിറമുള്ള അണിമെയ്യിൽ ആഭരണങ്ങൾ ചാർത്തി.
പതിവില്ലാതെ വെള്ളനിറത്തിലുള്ള ഒരു സാരിയായിരുന്നു അഞ്ജലി ഉടുത്തിരുന്നത്.അരഞ്ഞാണമിടാനായി അവളുടെ വയറിന്‌റെ ഭാഗത്തുള്ള സാരി കൂട്ടത്തിൽ ഒരുവൾ മാറ്റി, ഒതുങ്ങി മനോഹരമായ പൊക്കിൾചുഴി ചൂണ്ടിക്കാട്ടി അവൾ വിളിച്ചുപറഞ്ഞു’ദേ അഞ്ജലി, ഞാനുറപ്പു തരുന്നു, ഇവിടം അപ്പുവിനു നന്നായി ഇഷ്ടപ്പെടും, നിന്‌റെ മുഖത്തു തന്നില്ലെങ്കിലും ഇവിടെ ഒരുമ്മ അവൻ തരുംട്ടോ’
കസിൻ സഹോദരിയുടെ കമന്‌റ് കേട്ടു മറ്റുള്ളവർ പൊട്ടിച്ചിരിക്കുമ്പോൾ അഞ്ജലിയുടെ മുഖത്തേക്കു ചോര ഇരച്ചുകയറുകയായിരുന്നു,’ഉമ്മ വയ്ക്കാനിങ്ങു വരട്ടെ, കരണം അടിച്ചു പുകയ്ക്കും ഞാൻ’ പെൺകുട്ടികളുടെ പൊട്ടിച്ചിരികൾക്കിടയിൽ അഞ്ജലിയുടെ ആത്മഗതം ആരും കേട്ടില്ല.
—————–
അണിമംഗലത്തെ തറവാട്ടുക്ഷേത്രത്തിലായിരുന്നു കല്യാണം.പരമ്പരാഗതമായി തറവാട്ടിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് ഇവിടെയാണ്. സ്വന്തമായി ഒരു ഓഡിറ്റോറിയമുണ്ടെങ്കിലും കൃഷ്ണകുമാർ അതു പരിഗണിക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല.
രാവിലെ തറവാട്ടിലെ ക്ഷേത്രത്തിൽ കുളിച്ചു തൊഴുത് അപ്പു അണിമംഗലം തറവാട്ടിലേക്കു ബന്ധുക്കളോടൊപ്പം പുറപ്പെട്ടു. അച്ഛൻ പുതുതായി വാങ്ങിക്കൊടുത്ത മിനിക്കൂപ്പറിൽ.ആലത്തൂരിൽ നിന്നു പുറപ്പെട്ട കാർ അണിമംഗലത്തേക്കെത്തുമ്പോഴേക്കും അവന്‌റെ നെഞ്ചിൽ പെരുമ്പറ ഉച്ചസ്ഥായിയിലെത്തി. ചെറുപ്രായത്തിൽ വിവാഹിതനാകുന്ന ഒരു പയ്യൻ അഭിമുഖീകരിക്കുന്ന എല്ലാ വെപ്രാളവും മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.സുഖകരമായ അനുഭൂതി അപ്പുവിനെ പൊതിഞ്ഞുനിന്നു.
വിവാഹത്തിനു പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു. തെളിഞ്ഞമാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടി, കാറിന്‌റെ ചില്ലിലേക്കു മഴത്തുള്ളികൾ ശ്രൂം എന്ന ശബ്ദത്തോടെ വന്നിടിച്ചു.
മഴ അപ്പുവിന് എന്നും ഹരമാണ്. കാറിന്‌റെ ചില്ലുതാഴ്ത്തി അവൻ കൈക്കുമ്പിളിലേക്കു മഴത്തുള്ളികളെ പിടിച്ചു. വീശിയടിക്കുന്ന കാറ്റിൽ മഴ അവന്‌റെ മുഖത്തേക്കു വീണു, ഏതോ പൂക്കളുടെ സുഗന്ധവും വഹിച്ച്.