———————————-
അപ്പുവിന്‌റെ ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു വന്നപ്പോഴേക്കും രാത്രി ഒരുപാടു വൈകിയിരുന്നു. അഞ്ജലിക്ക് ആരെയും പരിചയപ്പെടാൻ താൽപര്യമുണ്ടായിരുന്നില്ല, എന്നാ്ൽ പയ്യെ പയ്യെ എല്ലാവരെയും അവൾ ഇഷ്ടപ്പെട്ടു.തന്‌റെ തറവാട്ടിൽ ഇല്ലാത്ത ഒന്ന് അപ്പുവിന്‌റെ വീട്ടിൽ ഉണ്ടെന്ന് അഞ്ജലിക്കു തോന്നി, നിറഞ്ഞ സ്‌നേഹത്തിൽ ബന്ധങ്ങളെ പൊതിയുന്ന ഒരു അദൃശ്യമായ നൂൽ.അപ്പുവിന്‌റെ അച്ഛനായ ഹരികുമാരമേനോനോടു പ്രത്യേകമായ ഒരിഷ്ടം അവൾക്കു തോന്നി. തന്‌റെ അച്ഛൻ ഒരു ജന്മത്തിൽ തരാത്ത പിതൃവാൽസല്യം അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ നൽകിയെന്ന് അ്ഞ്ജലിക്കു തോന്നി.അപ്പു തികച്ചും ഭാഗ്യവാനാണ്, അവൾ മനസ്സിലോർത്തു, എല്ലാവർക്കും അപ്പുവിനെ എന്തിഷ്ടമാണ്.
‘ഹാ, നിങ്ങളെല്ലാവരും കൂടി ഇവളെ ഇന്നു രാത്രി തന്നെ കത്തിവച്ചു കൊല്ലാനാണോ പരിപാടി, ബാക്കി സംസാരമൊക്കെ നാളെയാകാം, മോളേ അഞ്ജലി, നീ മുറിയിലേക്കു ചെല്ലൂ’ അപ്പുവിന്‌റെ അമ്മായി അവരുടെ അടുത്തേക്കു ചെന്നു പറഞ്ഞു.
മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങളുമായി അഞ്ജലി അപ്പുവിന്‌റെ മുറി ലക്ഷ്യമാക്കി നീങ്ങി.വാതിൽ തുറന്ന് അകത്തു കയറിയ അവൾ കണ്ടത്, കട്ടിലിൽ തളർന്നുറങ്ങുന്ന അപ്പുവിനെയാണ്. കല്യാണദിവസത്തിന്‌റെ ക്ഷീണം കാരണം അ്ഞ്ജലിയെ ക്കാത്തിരുന്ന പാവം അ്പ്പു മയക്കത്തിലേക്കു വഴുതി വീണിരുന്നു.
കട്ടിലിനരികിലുള്ള കസേരയിലേക്ക് അഞ്ജലി ചാഞ്ഞു.ഒരു നിമിഷം, അവൾ അവന്‌റെ മുഖത്തേക്കൊന്നു നോക്കി, സുഖ സുഷുപ്തിയിലാണ്ട അപ്പു. സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു പതിച്ച മാലാഖയുടെ ഉറക്കം ചിത്രീകരിക്കുന്ന ഒരു പെയിന്‌റിങ് പൂനയിലെ ആർ്ട് ഗാലറിയിൽ കണ്ടത്കമ്പികുട്ടന്‍.നെറ്റ് അവൾക്കോർമ വന്നു, അതു പോലെ തന്നെയുണ്ട് അപ്പുവും. സ്വർഗം നഷ്ടപ്പെട്ട മാലാഖയുടെ മുഖത്തു വിഷാദമായിരുന്നെങ്കിൽ ഇവിടെ അപ്പുവിന്‌റെ മുഖത്തു സ്‌ന്തോഷം നിറഞ്ഞു നിന്നിരുന്നു. അതിന്‌റെ പ്രതിഫലനമെന്നോണം അവന്‌റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നിരുന്നു.
അപ്പുവിനോട് എന്തോ ഒരു മമത അവളുടെ മനസിൽ വിരിഞ്ഞെങ്കിലും പെട്ടെന്നു തന്നെ അതു കെട്ടു. ‘ എന്നെ നേടിയെന്ന സന്തോഷത്തിലാണോ അപ്പൂ നീ ചിരിക്കുന്നത് ‘ അപ്പുവിനെ സാകൂതം നോക്കിയിട്ട് അവൾ തന്നോടു തന്നെ ചോദിച്ചു.
‘ഇല്ല , മോനെ, നിനക്കതിനു കഴിയില്ല, ഭാര്യയാക്കി കൊണ്ടു നട്ക്കാമെന്ന്ല്ലാതെ അഞ്ജലിയുടെ മനസ്സിലോ ശരീരത്തിലോ ഒരിക്കലും നിനക്കു സ്ഥാനമുണ്ടാകില്ല’ പല്ലു ഞെരിച്ചു കൊണ്ട് അവൾ തന്നോടു തന്നെ ഉത്തരവും പറഞ്ഞു.
(തുടരും)
മൂന്നാം ഭാഗം താമസിച്ചുപോയതിൽ ക്ഷമ ചോദിക്കുന്നു
കുട്ടേട്ടന്‍