അതിനു ശേഷമാണ് അവന്റെ ഭാഗ്യനക്ഷത്രം തെളിഞ്ഞത്…
സ്വന്തമായി സിംഗപ്പൂരിൽ ബിസിനസ് തുടങ്ങാനുള്ള പദ്ധതി പൂർത്തിയാവുകയും, ഞൊടിയിട കൊണ്ട് കാര്യങ്ങൾ ഭംഗിയായി…. ഒരു മാസത്തിനുള്ളിൽ തന്നെ അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു…. ഇപ്പൊ സിംഗപ്പൂരിൽ സ്ഥിരതാമസം. വലിയ വലിയ കമ്പനികളുമായി ഡീലിങ്സ്… ലക്ഷക്കണക്കിന് ഡോളറുകളുടെ ബിസിനസ്, ഇതൊക്കയാണ് ഇപ്പോൾ അവൻ ചെയ്യുന്നത്……..
സത്യം പറഞ്ഞാൽ രേഷ്മയെ കെട്ടിയതിൽ പിന്നെ, അവന്റെ ഭാഗ്യരേഖ തെളിഞ്ഞു ഉച്ചിയിൽ വന്നു എന്ന് വേണം പറയാൻ. കല്യാണം കഴിഞ്ഞതിന്റെ അടുത്ത ആഴ്ച തന്നെ അവൻ തിരികെ സിങ്കപ്പൂർലേക്ക് പോവുകയും ചെയ്തു… അതും കല്ല്യാണം എന്നത് ഒരു ചടങ്ങിന്റെ പേരിൽ മാത്രം മതിയെന്നൊക്കെയായിരുന്നു അവന്റെ ഭാഷ്യം. എന്റെ അച്ഛന്റെ ഒരാളുടെ പിടിവാശി കാരണം മാത്രമാണ് അതൊരു കല്യാണത്തിന്റെ ഘോഷത്തിൽ നടത്തിയത്…. പുതിയ കമ്പനി തുടങ്ങി എന്നത്തിന്റെ പേരിൽ വിവാഹത്തിന്റെ അഞ്ചാം ദിവസം വലിയ ഒരു ബിസിനസ് ഓഫർ വന്നു… പെട്ടെന്ന് തന്നെ സിങ്കപ്പൂർക്ക് പറന്നു… എന്ന് പറഞ്ഞാൽ, അവനെ ഭാഗ്യദേവത കടാക്ഷിച്ചു എന്നല്ലേ അർത്ഥം…. വേറെ എന്തു പറയും. അതിന്റെ പദ്ധതികൾ തുടങ്ങി വച്ചതായിരുന്നെങ്കിലും, മാന്ദ്യതിലായിരുന്നു. എല്ലാം ഞൊടിയിടയിൽ സാധിച്ചു. അത്ര തന്നെ…
യഥാർത്ഥത്തിൽ അവന്റെ ഭാഗ്യദേവത അവൾ തന്നെ ആയിരുന്നു…
പക്ഷെ, അവന് അവളുടെ വിലയറിയില്ല…. അതുകൊണ്ടാണ് അവളെന്നു പറയുന്ന വ്യക്തിയോട് അവന് എപ്പോഴും പുച്ഛം.
എല്ലാം നിന്റെ മനസിന്റെ നന്മകൊണ്ടാണ് മോളെ…… എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു
പാരമ്പര്യമായി ഇത്തിരി സ്വത്ത് ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. കുറെയൊക്കെ, അവന്റെ ഗുരുത്വമില്ലായ്മ കൊണ്ട് തുലച്ചതാണെന്ന് എനിക്കും അറിയാം.