ഭാഗ്യദേവത 5

Posted by

ദേ.. കിടക്കണൂ… എന്റമ്മേ… ഇവിടൊരാൾ കിടന്നു ശ്വാസം മുട്ടാൻ തുടങ്ങീട്ട് മണിക്കൂറുകളായി.. പിന്നെങ്ങന്യാ…? ഇപ്പം മതിയായില്ലേ നിനക്ക്.. ? ഞാൻ ചേച്ചീടെ മുഖത്തു നോക്കി ചോദിച്ചു.
ആകെ കൂടി തണുത്തു വിറച്ചു നിൽക്കുന്ന എന്നെ കണ്ട അവൾ പെട്ടെന്ന് തന്നെ അകത്തു പോയി, ഒരു ടർക്കിടവ്വൽ, കൊണ്ടുവന്നു ആ കസാരപ്പുറത്ത് എന്നെ പിടിച്ചിരുത്തി, എന്റെ തല തോർത്തി തന്നു… നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചെടുത്ത് ദേഹം മൊത്തം തുടച്ചു. നനഞ്ഞത് ചുരുട്ടിക്കൂട്ടി കൊണ്ടു പോയി……..
‘വെള്ളം ചുടാക്കി വച്ചിട്ടുണ്ട് പോയി കുളിച്ചിട്ട് വാ’… ചോറ് വിളമ്പിവയ്ക്കാം.
ആ സ്നേഹാതുരത്വം കാണുമ്പോൾ എനിക്ക് വാക്കുകളില്ല… അങ്ങനെയാ അവൾ…
കുളിച്ചു വന്നയുടനെ ചൂടാക്കിയ ഭക്ഷണം വിളമ്പിത്തന്നു… പെട്ടെന്ന് തന്നെ അത് കഴിച്ചിട്ട്, ഞാൻ എന്റെ മുറിയിലേക്ക് പോയി., എന്റെ ലാപ്ടോപ് ഓൺ ചെയ്തു ഇത്തിരി ജോലികൾ ബാക്കി ഉണ്ടായിരുന്നു അതും കൂടെ തീർത്തു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ റിങ് അടിച്ചു… ചേച്ചിയാണ്.
ഹലോ..?
എടാ, ഞാനാണ്… എവിടെയാ നീ.. ? ഉറങ്ങിയോ…. ?
ഏയ്, ഇല്ല ചേച്ചി.. ഇത്തിരി പേപ്പർ വർക്ക് ബാക്കി ഉണ്ടായിരുന്നു അത് കൂടെ തീർത്തു കൊണ്ടിരിക്കയാണ്.
പിന്നേയ്… ഒരു സർപ്രൈസ് ഉണ്ട് ട്ടോ… അവൾ പറഞ്ഞു.
എന്താ ചേച്ചി…. ?
!!…അത് സസ്പെൻസ്….!! ഇവിടെ ഉണ്ട്… എന്റെ മുറിയിൽ.
ഞാൻ അങ്ങോട്ട്‌ വരട്ടെ..?
ഉം..? അതെന്താ ടാ ഇങ്ങോട്ട്‌ വരാൻ നിനക്ക് എന്റെ അനുവാദം വേണോ.. ?
ശരി, ഒരു പത്ത് മിനിറ്റ്… ഇത്തിരി ജോലികൂടിയുണ്ട് തീർക്കാൻ, തീർത്തിട്ട് ഉടനെ വരാം…
ങാ, വരുന്നെങ്കിൽ പെട്ടെന്ന് വരണം.. ലേറ്റ് ആയ, ഞാൻ ഉറങ്ങും.
ഇല്ല, ഇല്ല ചേച്ചി.. പെട്ടെന്ന് വന്നേക്കാം… ഇത് ഇപ്പൊ തീർത്തില്ലങ്കി, നാളെ കാലത്ത് അതിനുള്ള സമയം കിട്ടില്ല.. ഞാൻ ദേ വന്നു…
ചെയ്തു തീർക്കാനുള്ള ജോലികൾ തീർത്ത ഉടനെ ഞാൻ അവളുടെ മുറിയിൽ എത്തി.

തുടരും………..

Leave a Reply

Your email address will not be published. Required fields are marked *