ഞാൻ കഴിച്ചു, എഴുന്നേറ്റപ്പോൾ എന്റെ പ്ലേറ്റ് എടുക്കാൻ മേശക്കരികിൽ വന്ന അവളുടെ മുഖത്ത് ഞാൻ ഒന്ന് പാളി നോക്കി.. നോർമൽ.! വെരി നോർമൽ.. അവളൊരു സംഭവം തന്നെയാണ്… ആർക്കും മനസിലാക്കാൻ പറ്റാത്ത ഒരു സംഭവം…
കൈകഴുകി എന്റെ ബാഗ് എടുത്തു വെളിയിൽ ഇറങ്ങി. ബൈക്ക് തിരിച്ചു നിറുത്തി സ്റ്റാർട്ട് ചെയ്യുമ്പോൾ, പതിവ് തെറ്റിക്കാതെ അവൾ വരാന്തയിലേക്ക് വന്ന്, എന്നെ യാത്രയാക്കുമ്പോൾ അവൾ പറഞ്ഞു… കഴിവതും നേരെത്തെ തന്നെ വരാൻ നോക്ക്… ഇന്ന് മഴയുടെ ലക്ഷണം കാണുന്നുണ്ട്… അവൾ എവിടെയും തൊടാതെ പറഞ്ഞു… അമ്മയും അതിനെ പിന്താങ്ങി.
പിന്നെ നാളെ, അച്ഛനെയും കൊണ്ട് ഡോക്ടറെ കാണിക്കേണ്ട ദിവസമാ, മോനെ.. മരുന്നും തീരാറായി… മറക്കരുത്. അമ്മ പറഞ്ഞു
ഇല്ലമ്മേ.. മറന്നിട്ടില്ല. കമ്പനിയിൽ നാളേക്ക് ഒരു അവധി പറഞ്ഞിട്ടുണ്ട്. അച്ഛനെ ഞാൻ നാളെ ഡോക്ടറുടെ അടുത്തു കൊണ്ടൊവാം. പോണ വഴിക്ക് നാളെത്തേക്ക് ടാക്സി ബുക്ക് ചെയ്യാം… പോരെ. കടയിലെ സുരേട്ടനോട് ഞാൻ വിളിച്ചു പറയാം. കൂടെ ആരെങ്കിലും ഒരാള് കൂടി ഉണ്ടാവുന്നത് നല്ലതല്ലേ… ? ചേച്ചി പറഞ്ഞു…..
ഓ.. മതി മോളെ,. അമ്മയും അതിനോട് യോജിച്ചു.
ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ റെപ്രെസന്റെറ്റീവ് ആയി ജോലി ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ. അമ്മയ്ക്കു മനസ്സിലാവില്ല…
അമ്മേ… ചേച്ചി, പോയിട്ടവരാം. എന്ന് പറഞ്ഞപ്പോൾ, എന്നും പറയുന്ന അമ്മയുടെ പല്ലവി “സൂക്ഷിച്ചു പോണേ മോനെ”…. ബൈക്ക് സ്റ്റാർട്ട് ആക്കി നീങ്ങുമ്പോൾ എപ്പോഴും തരുന്ന ആ പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവൾ അവിടെ വാതിലിനടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. പാവം ശരിക്കും ആ മുഖത്ത് അൽപ്പം പ്രസരിപ്പ് കണ്ടത് ഇന്നാണ്. അവൾ ഇന്നലെ പറഞ്ഞത് എത്ര ശരിയാണ്… കല്യാണം കഴിച്ചത്തിന് ശേഷമാണ് അവൾ ഒറ്റപ്പെട്ടത്… അത് വരെ നമ്മൾ എല്ലാവരും ഉണ്ടായിരുന്നു അവള്ക്ക്. ഇപ്പൊ വല്ലപ്പോഴും ഇവിടെ വന്നാൽ അല്ലാതെ അവൾക്ക് എന്താണ് ഒരു സന്തോഷം ? നേരം പോക്ക് ?